4 Aug 2022 6:48 AM IST
Summary
ഫോർച്യൂൺ മാസിക പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള 500 കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് എൽ ഐ സി മുൻ നിരയിലെത്തി. ലിസ്റ്റിൽ 98-ാം സ്‌ഥാനത്താണ് കമ്പനിയുള്ളത്. ഇന്ത്യയിൽ നിന്ന് 9 കമ്പനികളാണ് ഇത്തവണ ലിസ്റ്റിലുള്ളത്. ഇവയിൽ അഞ്ചെണ്ണം പൊതു മേഖല സ്ഥാപനവും, നാലെണ്ണം സ്വകാര്യ സ്ഥാപനവുമാണ്. ഈ വർഷമായിരുന്നു എൽ ഐ സി വിപണിയിൽ ലിസ്റ്റ് ചെയ്തത്. മുകേഷ് അംബാനിയുടെ റിലൈൻസ് ഇൻഡസ്ട്രീസാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു കമ്പനി. കഴിഞ്ഞ 19 വർഷമായി ഗ്ലോബൽ 500 റാങ്കിൽ സ്ഥിരമായി ഇടം നേടാറുള്ള കമ്പനിയാണ് ആർ ഐ എൽ. കഴിഞ്ഞ വർഷം ലിസ്റ്റിൽ 155 ആം സ്ഥാനത്തുണ്ടായിരുന്ന […]
ഫോർച്യൂൺ മാസിക പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള 500 കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് എൽ ഐ സി മുൻ നിരയിലെത്തി. ലിസ്റ്റിൽ 98-ാം സ്‌ഥാനത്താണ് കമ്പനിയുള്ളത്.
ഇന്ത്യയിൽ നിന്ന് 9 കമ്പനികളാണ് ഇത്തവണ ലിസ്റ്റിലുള്ളത്. ഇവയിൽ അഞ്ചെണ്ണം പൊതു മേഖല സ്ഥാപനവും, നാലെണ്ണം സ്വകാര്യ സ്ഥാപനവുമാണ്. ഈ വർഷമായിരുന്നു എൽ ഐ സി വിപണിയിൽ ലിസ്റ്റ് ചെയ്തത്. മുകേഷ് അംബാനിയുടെ റിലൈൻസ് ഇൻഡസ്ട്രീസാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു കമ്പനി. കഴിഞ്ഞ 19 വർഷമായി ഗ്ലോബൽ 500 റാങ്കിൽ സ്ഥിരമായി ഇടം നേടാറുള്ള കമ്പനിയാണ് ആർ ഐ എൽ. കഴിഞ്ഞ വർഷം ലിസ്റ്റിൽ 155 ആം സ്ഥാനത്തുണ്ടായിരുന്ന കമ്പനി ഇക്കുറി 51 സ്ഥാനങ്ങൾ മുന്നേറി 104 ആം സ്ഥാനത്തെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (142 ആം സ്ഥാനം) , ഓ എൻ ജി സി (190 ആം സ്ഥാനം), എസ് ബി ഐ (236 സ്ഥാനം), ഭാരത് പെട്രോളിയം (295 സ്ഥാനം) എന്നിവയാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു പൊതു മേഖല സ്ഥാപനങ്ങൾ. എസ് ബി ഐ 17 സ്ഥാനങ്ങൾ മുന്നേറി 236 ആം സ്ഥാനത്തെത്തി. ഭാരത് പെട്രോളിയം 19 സ്ഥാനങ്ങൾ മുന്നേറി 295 ആം സ്ഥാനത്തുമെത്തി. കഴിഞ്ഞ വർഷത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ 170 ആം സ്ഥാനത്തും, ഓ എൻ ജി സി 206 ആം സ്ഥാനത്തുമായിരുന്നു. ടാറ്റ മോട്ടോർസ്, ടാറ്റ സ്റ്റീൽ, രാജേഷ് എക്സ്പോർട്സ് എന്നീ സ്വകാര്യ സ്ഥാപനങ്ങളും ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ട്. ടാറ്റ മോട്ടോർസ് 370 സ്ഥാനത്തും. ടാറ്റ സ്റ്റീൽ 435 സ്ഥാനത്തും രാജേഷ് എക്സ്പോർട്സ് 437 ആം സ്ഥാനത്തുമെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
