13 Oct 2022 7:09 AM IST
Summary
ഡെല്‍ഹി: ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. കമ്പനി ലാഭത്തിലാകാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. എന്നാല്‍ പിരിച്ചുവിടലിനൊപ്പം പുതിയ പങ്കാളിത്തത്തിലൂടെ വിദേശത്ത് ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇന്ത്യയിലും വിദേശ ബിസിനസിനുമായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജുവിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. പുതിയ നിയമനത്തിന്റെ പകുതിയോളം അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നടക്കും. ഇംഗ്ലീഷ്, സ്പാനിഷ് വിപണികളില്‍ ചുവട് വയ്ക്കും. യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നും അധ്യാപകര്‍ […]
ഡെല്‍ഹി: ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. കമ്പനി ലാഭത്തിലാകാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. എന്നാല്‍ പിരിച്ചുവിടലിനൊപ്പം പുതിയ പങ്കാളിത്തത്തിലൂടെ വിദേശത്ത് ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇന്ത്യയിലും വിദേശ ബിസിനസിനുമായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജുവിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.
പുതിയ നിയമനത്തിന്റെ പകുതിയോളം അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നടക്കും. ഇംഗ്ലീഷ്, സ്പാനിഷ് വിപണികളില്‍ ചുവട് വയ്ക്കും. യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നും അധ്യാപകര്‍ ഉണ്ടാകും. കൂടാതെ ലാറ്റിനമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. ഫിഫ പോലുള്ള ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തം ഇത് പ്രയോജനപ്പെടുത്തുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
മെറിറ്റ് നേഷന്‍, ട്യൂറ്റര്‍ വിസ്റ്റ, സ്‌കോളര്‍ ആന്‍ഡ് ഹാഷ് ലേണ്‍ എന്നിവയെ ഒരുമിപ്പിച്ച് ഇന്ത്യ ബിസിനസ് എന്ന വിഭാഗത്തിലേക്ക് എത്തിക്കും. ആകാശും ഗ്രേറ്റ് ലേണിംഗും പ്രത്യേക വിഭാഗമായി തുടര്‍ന്നും പ്രവര്‍ത്തിക്കും. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, വരുമാനം നാലിരട്ടിയായി ഉയര്‍ന്ന് 10,000 കോടി രൂപയിലെത്തിയെന്ന് കമ്പനി അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
