image

10 Nov 2023 4:46 PM IST

Corporates

അദാനി എൻ്റർപ്രൈസസ് ഡാറ്റാ സെൻ്ററുകള്‍ക്ക് 150 കോടി ഡോളർ മുടക്കും

MyFin Desk

adani enterprises to invest $1.5 billion in data centers
X

Summary

  • പുതിയ ഒമ്പത് ഡാറ്റ സെൻ്റർ നിർമിക്കും
  • ഈ വർഷവും അടുത്ത രണ്ട് വർഷവും ഏകദേശം 500 മില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്
  • അദാനി എൻ്റർപ്രൈസിൻ്റെ ഏറ്റവും പുതിയ ബിസിനസ്സുകളിൽ ഒന്നാണ് ഡാറ്റാ സെൻ്റർ യൂണിറ്റ്


ഗൌതം അദാനിയുടെ മുൻ നിര കമ്പനിയായ അദാനി എൻ്റർപ്രൈസസ് ഡാറ്റ സെൻ്ററുകള്‍ക്കായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 150 കോടി ഡോളർ ചിലവഴിക്കും.

ഡാറ്റ സെന്‍റർ ബിസിനസിനായി ആഗോള ഡാറ്റാ സെൻ്റർ പ്രൊവൈഡറായ എഡ്ജ്കോണക്സ് ഇൻ‌കോർപ്പറുമായി സഹകരിച്ച് അദാനികോണക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിക്ക് രൂപം നല്കിയിട്ടുണ്ട്. ഈ സംയുക്തസംരംഭം വഴിയാണ് അടുത്ത മൂന്നു വർഷക്കാലത്ത് 150 കോടി മുതല്‍ മുടക്കുക. ഈ വർഷം 50 കോടി ഡോളറാണ് മുടക്കുകയെന്ന് അദാനി എൻ്റർപ്രൈസസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.

കമ്പനി ഒമ്പത് പുതിയ ഡാറ്റ സെൻ്റർ നിർമിക്കുവാനും 2030 -ഓടെ ഡാറ്റയുടെ മൊത്തം ശേഷി ഒരു ജിഗാ വാട്ട് ആക്കുവാനും ലക്ഷ്യമിടുന്നു. ഇത് രാജ്യത്ത് കുതിച്ചുയരുന്ന ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യകതയ്ക്ക് അവസരമൊരുക്കും. ആമസോൺ, ഗൂഗിള്‍ പോലുള്ള ആഗോള കമ്പനികള്‍ ഇതിനകം തന്നെ 140 കോടി ആളുകളുടെ ഡിജിറ്റല്‍ ആവശ്യത്തില്‍ ആകൃഷ്ടരായിരിക്കുകയാണ്.

അദാനികോണക്‌സിന് ഇപ്പോള്‍ പ്രവർത്തന സജ്ജമായ ഒരു ഡാറ്റ സെന്‍ററാണുള്ളത്. ചെന്നൈയിൽ. നോയിഡയിലെയും ഹൈദരാബാദിലെയും ഡാറ്റ സെന്‍ററുകളുടെ പണി പൂർത്തിയായി വരികയാണ്. ഇതോടൊപ്പം ചെന്നൈ കേന്ദ്രത്തിന്‍റെ രണ്ടാം ഘട്ട വികസനവും നടന്നുവരികയാണ്. ഹൈദരാബാദിനും നവി മുംബൈയ്ക്കും വേണ്ടി ഭൂമി ഏറ്റെടുക്കൽ നടക്കുന്നു. പദ്ധതിക്കായി ഈ സംയുക്ത സംരംഭം ജൂണിൽ 213 ദശലക്ഷം ഡോളർ കടം സമാഹരിച്ചിരുന്നു.

അദാനി എൻ്റർപ്രൈസിൻ്റെ ഏറ്റവും പുതിയ ബിസിനസ്സുകളിൽ ഒന്നാണ് ഡാറ്റാ സെൻ്റർ യൂണിറ്റ്, ഇത് അദാനി ഗ്രൂപ്പിൻ്റെ ഇൻക്യുബേറ്ററും (ബിസിനസ്സ് വികസിപ്പിക്കുന്നതിൽ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾ, പ്രത്യേകിച്ച് പ്രാരംഭ ഘട്ടങ്ങളിൽ) കൂടിയാണ്.