image

13 March 2023 4:54 AM GMT

Corporates

വിശ്വാസം തിരിച്ച് പിടിക്കാൻ, അദാനി ഗ്രൂപ്പ് 2 .65 ബില്യൺ ഡോളർ തിരിച്ചടച്ചു

MyFin Desk

Gautam Adani
X

Summary

  • വായ്പകളിലേക്ക് തിരിച്ചടക്കുന്ന തുകയുടെ സമാഹരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗൗതം അദാനി പുറത്തു വിട്ടിട്ടില്ല.


ഹിൻഡൻ ബെർഗ് റിപ്പോർട്ടിനെ തുടർന്ന് തകർന്ന ഓഹരികളെയും, നിക്ഷേപകരുടെ വിശ്വാസത്തെയും തിരിച്ചു കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഗൗതം അദാനി. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, കാലാവധി പൂർത്തിയാകാറായിട്ടുള്ള പല ബാധ്യതകളെയും മുൻകൂറായി തിരിച്ചടച്ചു.

ഇത്തരത്തിൽ മാർച്ച് 31 ന് മുൻപായി കാലാവധി പൂർത്തിയാകുന്ന ബാധ്യതകളിലേക്കായി 2 .65 ബില്യൺ ഡോളർ അടച്ചുവെന്ന് ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികൾ ഈടായി വച്ചുകൊണ്ട് എടുത്തിട്ടുള്ള ബാധ്യതകളിലേക്കാണ് തിരിച്ചടവ് നടത്തിയിട്ടുള്ളത്. ഇത് കൂടാതെ, അംബുജ സിമന്റ്സിന് വേണ്ടി

എടുത്ത 500 മില്യൺ ഡോളറിന്റെ ബാധ്യതയും തിരിച്ചടച്ചു. ഗ്രൂപ്പിന്റെ പ്രധന നാലു കമ്പനികളുടെ ഓഹരികളിൽ മേൽ എടുത്തിട്ടുള്ള 7,374 കോടി രൂപയുടെ വായ്പ കൂടി തിരിച്ചടച്ചതോടെ ആകെ വായ്പകളിലേക്കായി അടച്ച തുക 2.15 ബില്യൺ ഡോളറായി.

എങ്കിലും, വായ്പകളിലേക്ക് തിരിച്ചടക്കുന്ന തുകയുടെ സമാഹരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗൗതം അദാനി പുറത്തു വിട്ടിട്ടില്ല.

യു എസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്നെഴ്സിന്, ഗ്രൂപ്പിന്റെ പ്രധാന കമ്പനികളുടെ ന്യൂന പക്ഷ ഓഹരികൾ വിറ്റഴിച്ച് 15,446 കോടി രൂപ സമാഹരിച്ചിരുന്നു.

ആറ് ആഴ്ചകൾക്കുള്ളിലാണ് 2 .65 ബില്യൺ ഡോളറിന്റെ തിരിച്ചടവ് നടത്തിയതെന്നും ഇത് കമ്പനികളുടെ ശക്തമായ പണലഭ്യതയെ കുറിച്ചാണ് സൂചിപ്പിക്കുന്നതെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.