15 March 2023 10:14 AM IST
Summary
- ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഹമ്മദാബാദില്‍ ലളിതമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്
അഹമ്മദാബാദ്: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വജ്രവ്യാപാരി ജെയ്മിന്‍ഷായുടെ മകള്‍ ദിവ ജെയ്മിന്‍ഷായാണ് വധു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഹമ്മദാബാദില്‍ ലളിതമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. ഇരു കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചടങ്ങില്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രമല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ബിരുദം പൂര്‍ത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പില്‍ ചേരുന്നത്. ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ചുമതലയേറ്റ ജീത് ഇപ്പോള്‍ അദാനി ഫിനാന്‍സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിക്കുകയും, കടമെടുപ്പ് മൂലമുള്ള പ്രതിസന്ധിയില്‍ നിന്നും കരകയറി വരികയും ചെയ്യുന്ന സമയത്താണ് അദാനിയുടെ മകന്റെ വിവാഹനിശ്ചയ വാര്‍ത്തകളും പുറത്ത് വരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
