20 Dec 2022 1:18 PM IST
പോളിംഗ് തീര്‍ന്നപ്പോള്‍ മസ്‌ക് 'ത്രിശങ്കുവില്‍', പടിയിറങ്ങണമെന്ന ജനഹിതം ട്വിറ്റര്‍ ഉടമ തള്ളുമോ?
MyFin Desk
Acquisition of Twitter by Elon Musk
Summary
- അദ്ദേഹം പുറത്ത് പോകണം എന്നായിരുന്നു തുടക്കം മുതലേ വോട്ട്‌ചെയ്ത 50 ശതമാനത്തിലധികം പേരുടേയും നിലപാട്.
ട്വിറ്റര്‍ തലപ്പത്ത് നിന്നും മാറണോ എന്ന് ചോദിച്ച് എലോണ്‍ മസ്‌ക് ട്വിറ്ററില്‍ സര്‍വേ നടത്തിയതിന് പിന്നാലെ 57.5 ശതമാനം ആളുകളും ഒഴിയണം എന്ന് അറിയിച്ചിരിക്കുകയാണ്. 42.5 ശതമാനം പേര്‍ അദ്ദേഹം മാറേണ്ട എന്നും അറിയിച്ചിട്ടുണ്ട്. ആകെ 1.75 കോടി വോട്ടുകളാണ് മസ്‌കിന്റെ ട്വീറ്റിന് ലഭിച്ചത്. പകുതിയിലധികം പേര്‍ മാറണം എന്ന് അറിയിച്ചിരിക്കുന്നതിനാല്‍ മസ്‌ക് ഈ ആവശ്യം 'നടത്തിക്കൊടുക്കുമോ' എന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
പോള്‍ ആരംഭിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ പ്രതികരണങ്ങളും വന്നുതുടങ്ങി. അദ്ദേഹം പുറത്ത് പോകണം എന്നായിരുന്നു തുടക്കം മുതലേ വോട്ട്‌ചെയ്ത 50 ശതമാനത്തിലധികം പേരുടേയും നിലപാട്.
മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളെ ഉള്‍പ്പടെ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സമയത്താണ് പൊതുജനത്തില്‍ നിന്നും അഭിപ്രായവും തേടിയത്. ട്വിറ്റര്‍ തലപ്പത്ത് നിന്നും മസ്‌ക് മാറണമെന്നും ട്വീറ്റിന് കമന്റുകളും പിന്നാലെ വന്നിരുന്നു.
കമന്റ് ബോക്സുകളില്‍ അര്‍ജന്റീനയുടെ ലോകകപ്പ് വിജയം വരെ ഇടം പിടിച്ചു എന്നതാണ് കൗതുകകരമായ മറ്റൊരു സംഗതി. മസ്‌ക് മാറണമെന്ന് പോള്‍ ചെയ്തവര്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റ് ബോക്സില്‍ ഇട്ടിട്ടുണ്ട്. മസ്‌ക് അസ്വസ്ഥനായി ഇരിക്കുന്നത് മുതല്‍ പുക വലിക്കുന്ന ചിത്രങ്ങള്‍ വരെ കമന്റ് ബോക്സില്‍ ഇടം പിടിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ നിന്നും പിന്മാറിയെന്ന് എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമായിരുന്നു മസ്‌കിന്റെ ന്യായീകരണം.
പഠിക്കാം & സമ്പാദിക്കാം
Home
