image

22 Jan 2023 10:30 AM GMT

Corporates

പണി പോയതറിഞ്ഞത് വെളുപ്പിന് 3 മണിയ്ക്ക്, കുറിപ്പുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍

MyFin Desk

google lay off
X

Summary

  • ഴിഞ്ഞ 16.5 വര്‍ഷമായി അദ്ദേഹം ഗൂഗിളിന്റെ ജീവനക്കാരനാണ്.


ആഗോളതലത്തില്‍ ടെക്ക് മേഖലയിലുള്‍പ്പടെ നടപ്പിലാകുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതം വെളിവാക്കുന്ന ലിങ്ക്ഡ്ഇന്‍ പോസ്റ്റുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍. രാവിലെ മൂന്നു മണിയ്ക്കാണ് തന്റെ ജോലി പോയ വിവരം അറിയുന്നതെന്ന് ജസ്റ്റിന്‍ മൂര്‍ എന്ന വ്യക്തി പറയുന്നു. കമ്പനിയിലെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ആയത് അപ്പോഴാണ് അറിയുന്നത്.

സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗം മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു മൂര്‍. കഴിഞ്ഞ 16.5 വര്‍ഷമായി അദ്ദേഹം ഗൂഗിളിന്റെ ജീവനക്കാരനാണ്. ഇപ്പോള്‍ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മൂറിന്റെയും തൊഴില്‍ നഷ്ടപ്പെട്ടത്. ജീവനക്കാര്‍ക്ക് 60 ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കുമെന്നും 16 ആഴ്ച്ചത്തെ ശമ്പളം നല്‍കുമെന്നും സിഇഒ സുന്ദര്‍ പിച്ചൈ നേരത്തെ അറിയിച്ചിരുന്നു.

ടെക്ക് രംഗത്തെ മുന്‍നിര കമ്പനിയായ ആമസോണും കൂട്ടപ്പിരിച്ചുവിടല്‍ നടത്തുമെന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പേ അറിയിച്ചിരുന്നു. ഇക്കാര്യം പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ക്കകം അതിനുള്ള പ്രാഥമിക നടപടികള്‍ കമ്പനി തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനുവരി ആദ്യ രണ്ടാഴ്ച്ചയ്ക്കകം 8,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലായിരുന്നു കമ്പനി. അതിന്റെ ഭാഗമായി 2,300 ജീവനക്കാര്‍ക്ക് ഇപ്പോള്‍ മുന്നറിയിപ്പ് എന്നവണ്ണം നോട്ടീസ് അയയ്ച്ചു. യുഎസ്, കാനഡ, കോസ്റ്റ റിക്ക എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ട് വന്നത്. ഇ-കൊമേഴ്സ്, ഹ്യൂമന്‍ റിസോഴ്സ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് നീക്കം കൂടുതലായും ബാധിക്കുക. പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് ബുധനാഴ്ച്ച അറിയിപ്പ് നല്‍കിയെന്നും, വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണിതെന്നും കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി വ്യക്തമാക്കി.