image

31 Jan 2023 1:06 PM IST

Corporates

ആദിത്യ ബിര്‍ള ഗ്രൂപ്പിലും 'തലമുറമാറ്റം'

MyFin Desk

ആദിത്യ ബിര്‍ള ഗ്രൂപ്പിലും തലമുറമാറ്റം
X

Summary

  • ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകള്‍ അനന്യ ബിര്‍ള, മകന്‍ ആര്യമന്‍ വിക്രം ബിര്‍ള എന്നിവരെ നിയമിച്ചിരിക്കുകയാണ്.


മുംബൈ: റിലയന്‍സ് ഗ്രൂപ്പിലെ തലമുറ കൈമാറ്റത്തിനു പിന്നാലെ ആദിത്യ ബിര്‍ള ഗ്രൂപ്പിലും പുതു തലമുറ ബിസിനസ് രംഗത്തേക്ക് വരുന്നു. ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കുമാര്‍ മംഗലം ബിര്‍ളയുടെ മകള്‍ അനന്യ ബിര്‍ള, മകന്‍ ആര്യമന്‍ വിക്രം ബിര്‍ള എന്നിവരെ നിയമിച്ചിരിക്കുകയാണ്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ബിസിനസുകള്‍ക്ക് തന്ത്രപ്രധാനമായ ബിസിനസ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പറേഷന്റെ ബോര്‍ഡിലും അടുത്തിടെ ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നു. ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്നീ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങളും അനുബന്ധ ഉത്പന്നങ്ങളും വില്‍ക്കുന്ന കമ്പനിയാണ് ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയില്‍.

പതിനേഴാം വയസില്‍ ആരംഭിച്ച 'സ്വതന്ത്ര മൈക്രോഫിന്‍' ആണ് അനന്യയുടെ ആദ്യത്തെ കമ്പനി. കൈകാര്യം ചെയ്യുന്ന ആസ്തി ഒരു ബില്യണ്‍ ഡോളറുള്ള സ്ഥാപനം രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമാണ്. ഹോം ഡെക്കോര്‍ ബ്രാന്‍ഡായ ഇക്കൈ അസൈയുടെ സ്ഥാപക കൂടിയാണ് ഇപ്പോള്‍ 28 കാരിയായ അനന്യ.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നിരവധി ബിസിനസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആര്യമന്‍ കമ്പനിയുടെ പുതു തലമുറ ബിസിനസുകളുടെയും ഭാഗമാണ്. കമ്പനിയുടെ ഡയറക്ട് ടു കസ്റ്റമര്‍ പ്ലാറ്റ്ഫോമായ ടിഎംആര്‍ഡബ്ല്യുവിനെ ഇന്‍കുബേറ്റ് ചെയ്യാന്‍ അദ്ദേഹം സഹായിച്ചു.

കൂടാതെ അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഹോസ്പിറ്റാലിറ്റി ബിസിനസായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംരംഭം. ഗ്രൂപ്പിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ആദിത്യ ബിര്‍ള വെഞ്ച്വേഴ്സിനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.