image

11 Aug 2023 7:28 AM GMT

Corporates

210 കോടി ഡോളറിന്‍റെ സേവന കരാറില്‍ ഒപ്പുവെച്ച് എച്ച്‌സിഎൽ ടെകും വെറൈസണും

MyFin Desk

210 കോടി ഡോളറിന്‍റെ സേവന കരാറില്‍ ഒപ്പുവെച്ച് എച്ച്‌സിഎൽ ടെകും വെറൈസണും
X

Summary

  • 2023 നവംബര്‍ മുതലുള്ള ആറ് വർഷത്തേക്കാണ് കരാര്‍


യുഎസ് ആസ്ഥാനമായുള്ള വെറൈസൺ കമ്മ്യൂണിക്കേഷൻസിന്‍റെ എന്റർപ്രൈസ് വിഭാഗമായ വെറൈസൺ ബിസിനസ്സുമായി ഐടി പ്രമുഖരായ എച്ച്‌സിഎൽടെക് 210 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. വെറൈസണിന്‍റെ ആഗോള എന്റർപ്രൈസ് ഉപഭോക്താക്കൾക്കായി പ്രൈമറി മാനേജ്‌ഡ് നെറ്റ്‌വർക്ക് സേവനങ്ങൾ (എംഎൻഎസ്) നൽകുന്നതിനായാണ് കരാര്‍. 2023 നവംബര്‍ മുതലുള്ള ആറ് വർഷ കാലയളവില്‍ ഈ ഇടപാടില്‍ നിന്ന് മികച്ച വരുമാനം പ്രതീക്ഷിക്കുന്നതായി എച്ച്സിഎല്‍ ടെക് പറഞ്ഞു, ഈ കാലയളവിൽ പുതിയ മൊത്തം കരാർ മൂല്യമാണ് 210 കോടി ഡോളര്‍.

വെറൈസണിന്റെ നെറ്റ്‌വർക്കിംഗ് പവർ, സൊല്യൂഷനിംഗ്, സ്കെയിൽ എന്നിവ എച്ച്‌സിഎൽടെക്കിന്റെ മാനെജ്‍ഡ് സര്‍വീസ് വൈദഗ്ധ്യവുമായി യോജിക്കുന്നത് വയര്‍ലൈന്‍ സേവന രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ഇരുകമ്പനികളും പ്രതീക്ഷിക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോഴുള്ള സങ്കീര്‍ണ സാഹചര്യങ്ങള്‍ മറികടക്കാന്‍ ഈ പങ്കാളിത്തം ഉപഭോക്താക്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എച്ച്സിഎല്‍ ടെക്കിന്‍റെ ഓഹരികള്‍ ഇന്ന് വിപണിയില്‍ വലിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ 11.50നുള്ള കണക്ക് അനുസരിച്ച് 2.97 ശതമാനം ഉയര്‍ച്ചയോടെ 1,168.25 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.