4 April 2023 3:39 PM IST
Summary
- 2027 വരെ ഐപിഎല്ലിന്റെ സ്ട്രീമിംഗ് അവകാശം വയാകോമിനാണ്.
മുംബൈ: ഐപിഎല്‍ പ്രേമികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് അതിന്റെ സ്ട്രീമിംഗ് സംബന്ധിച്ച കണക്കുകള്‍. ഐപിഎല്‍ ആരംഭിച്ച് ആദ്യവാരം തന്നെ ജിയോ സിനിമാ ആപ്പിന് 147 കോടി ഡിജിറ്റല്‍ വ്യൂസ് ലഭിച്ചിരിക്കുകയാണ്. ആപ്പിന് 5 കോടിയോളം ഡൗണ്‍ലോഡുകള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
റിലയന്‍സിന്റെ കീഴിലുള്ള നെറ്റ് വര്‍ക്ക് 18ന്റെ ഭാഗമായ വയാകോമിന്റെ 18ലൂടെ നടത്തിയ സ്ട്രീമിംഗ് കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡിനെ മറുകടന്നുകഴിഞ്ഞു. 2023 മുതല്‍ 2027 വരെ ഐപിഎല്ലിന്റെ സ്ട്രീമിംഗ് അവകാശം വയാകോമിനാണ്. 289 കോടി യുഎസ് ഡോളര്‍ അഥവാ 23,758 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് കമ്പനി സ്ട്രീമിംഗ് അവകാശം നേടിയെടുത്തത്.
പഠിക്കാം & സമ്പാദിക്കാം
Home
