28 Feb 2023 12:00 PM IST
അദാനി ഗ്രൂപ്പ് കമ്പനികളുമായുള്ള ഇടപാട് വിവരങ്ങള്‍ ആഴ്ച തോറും നല്‍കണം, ബാങ്കുകളോട് ആര്‍ബിഐ
MyFin Desk
അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികള്‍ക്ക് നല്‍കിയ വായ്പകള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതിന്റെ ഭാഗമായി, ഈ കമ്പനികളിലുള്ള ബാങ്കുകളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ആഴ്ചതോറും നല്‍കുന്നതിന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്റ്റോക്ക് കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ് മുതലായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തു വിട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, കഴിഞ്ഞ മാസവും, ആര്‍ബിഐ വിവരങ്ങള്‍ നല്‍കുന്നതിനുള്ള നിര്‍ദേശം നല്‍കിയിരുന്നു.
സാമ്പത്തിക ഇടപാടുകളെ സൂക്ഷ്മമായി വിലയിരുത്തി, തിരിച്ചടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പ്രതിവാര ഡാറ്റ ആവശ്യപ്പെടുന്നത്. നേരത്തെ മാസത്തില്‍ ഇത്തരം കണക്കുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിന് പുറമേയാണ് ഇത്.
ബാങ്കിങ് മേഖലയ്ക്ക് മുഴുവനായും സാമ്പത്തിക സ്ഥിരയ്ക്കും സമര്‍ദമുണ്ടാക്കുന്ന അവസ്ഥ ഉണ്ടായേക്കാവുന്ന സാഹചര്യം രൂപപ്പെടുമ്പോഴാണ് നേരിട്ട് വിവരങ്ങള്‍ നല്‍കുന്നതിന് ആര്‍ബിഐ നിര്‍ദേശം നല്‍കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
