image

5 Feb 2023 5:30 AM GMT

Corporates

വിപണിയുടെ സമഗ്രത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സെബി

PTI

Sebi
X

Summary

ബിഎസ് ഇയും, എൻഎസ്ഇയും അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ അംബുജ സിമന്റ്സ് എന്നി കമ്പനികളെ ഹ്രസ്വ കാലത്തേക്ക് അധിക നിരീക്ഷണ നടപടിയിൽ ഉൾപെടുത്തിയിട്ടുണ്ട്.


മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ തുടർച്ചയായ തകർച്ച വിപണിയുടെ അസ്ഥിരതക്കും ഒരു പരിധി വരെ കാരണമായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഈ വെല്ലുവിളികളെ തരണം ചെയ്ത് വിപണിയുടെ സമഗ്രത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് റെഗുലേറ്റർ സെബി വ്യക്തമാക്കി. വ്യക്തിഗത ഓഹരികളിലെ അമിതമായ ചാഞ്ചാട്ടം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നിലവിലുണ്ടെന്നും സെബി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികളിലുണ്ടായ അസാധാരണ ചാഞ്ചാട്ടത്തെ കുറിച്ച് കമ്പനിയുടെ പേര് പരാമർശിക്കാതെ പ്രസ്താവിക്കുകയായിരുന്നു സെബി, വിപണിയുടെ ക്രമവും കാര്യക്ഷമവുമായ പ്രവർത്തനം നില നിർത്തുന്നതിനായി പല മാർഗങ്ങളും നടപ്പിലാകുന്നുണ്ടെന്നും, ഏതെങ്കിലും ഓഹരികളിൽ അമിതമായ ചാഞ്ചാട്ടം ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുന്നതിനായി അധിക നിരീക്ഷണ നടപടി (എഎസ് എം ) ഉൾപ്പെടെയുള്ള നടപടികൾ ഏർപെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ ബിഎസ് ഇയും, എൻഎസ്ഇയും അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ അംബുജ സിമന്റ്സ് എന്നി കമ്പനികളെ ഹ്രസ്വ കാലത്തേക്ക് അധിക നിരീക്ഷണ നടപടിയിൽ ഉൾപെടുത്തിയിട്ടുണ്ട്. അതിനാൽ ഈ ഓഹരികളുടെ ഷോർട് സെല്ലിങ് പോലുള്ളയ്ക്ക് നിയന്ത്രണങ്ങളുണ്ട്.

നിർദ്ദിഷ്ട സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, നിലവിലുള്ള നയങ്ങൾ അനുസരിച്ച്, അത് പരിശോധിക്കുകയും കൃത്യമായ പരിശോധനയ്ക്ക് ശേഷം ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും സെബി പറഞ്ഞു.