image

9 Feb 2024 7:38 AM GMT

Corporates

ലാഭം മൂന്നിരട്ടിയാക്കാൻ 40,000 കോടി രൂപയുടെ പദ്ധതിയുമായി പെട്രോനെറ്റ്

MyFin Desk

Petronet with Rs 40,000 crore plan to triple profits
X

Summary

  • രണ്ട് വർഷം മുമ്പ് ആരംഭിച്ച നിക്ഷേപ തന്ത്രം 2027-28 വരെ
  • പെട്രോകെമിക്കൽ ബിസിനസ്സിലേക്ക് കടക്കുന്നു
  • വിറ്റുവരവ് 5 വർഷത്തിൽ 1 ലക്ഷം കോടി രൂപയാക്കുക ലക്ഷ്യം


2028 ഓടെ ലാഭം മൂന്നിരട്ടിയാക്കാൻ 40,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി പെട്രോനെറ്റ്. ഇറക്കുമതി ശേഷി വിപുലീകരിക്കുന്നതിനും പെട്രോകെമിക്കലുകൾക്കുമായാണ് നിക്ഷേപം നടത്തുക.

ഗോവയില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്കിനിടെയാണ് തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ പെട്രോനെറ്റ് സിഇഒ എ കെ സിംഗ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇറക്കുമതി ചെയ്ത ഫീഡ്‌സ്റ്റോക്കിനെ പ്രൊപ്പൈലീനാക്കി മാറ്റുന്ന പ്രൊപ്പെയ്ൻ ഡീഹൈഡ്രജനേഷൻ പ്ലാൻ്റിനായി 12,685 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് പെട്രോകെമിക്കൽ ബിസിനസ്സിലേക്ക് കടക്കുകയാണ്.

ഒഡീഷയിലെ ഗോപാൽപൂരിൽ 2,300 കോടി രൂപ ചെലവിൽ എൽഎൻജി ഇറക്കുമതി കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഖത്തറിൽ നിന്ന് പ്രതിവർഷം 7.5 ദശലക്ഷം ടൺ എൽഎൻജി ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ പെട്രൊനെറ്റ് ഈ ആഴ്ച തുടക്കത്തില്‍ നീട്ടിയിരുന്നു. ശ്രീലങ്കയിലെ കൊളംബോയിലെ ഫ്ലോട്ടിംഗ് എൽഎൻജി ടെർമിനൽ പോലുള്ള വിദേശ പദ്ധതികളിലും കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.

വിറ്റുവരവ് 5 വർഷത്തിനുള്ളിൽ 1 ലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കുക, വിപുലീകരണത്തിൽ 40,000 കോടി രൂപ നിക്ഷേപിച്ച് 10,000 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കുക എന്നിവയെല്ലാമാണ് പെട്രോനെറ്റ് ലക്ഷ്യംവെക്കുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച നിക്ഷേപ തന്ത്രം 2027-28 വരെയുള്ള കാലയളവിലാണ്.

പെട്രോനെറ്റിന് നിലവിൽ 55,000-60,000 കോടി രൂപ വിറ്റുവരവും 3,200 കോടി രൂപ വാർഷിക അറ്റാദായവുമുണ്ട്.ഗുജറാത്തിലെ ദഹേജിൽ പ്രതിവർഷം 17.5 ദശലക്ഷം ടൺ ശേഷിയുള്ള ടെർമിനലും കേരളത്തിലെ കൊച്ചിയിൽ 5 ദശലക്ഷം ടണ്‍ ശേഷിയുള്ള ടെര്‍മിനലും പ്രവര്‍ത്തിക്കുന്നു.