image

29 Jun 2026 10:19 AM IST

Corporates

പവർ ഫിനാൻസ് കോർപ്പറേഷൻ ഇനി ഹെവി വെയിറ്റ് ; വരുന്നു ഭീമൻ പൊതുമേഖലാ ധനകാര്യസ്ഥാപനം

MyFin Desk

പവർ ഫിനാൻസ് കോർപ്പറേഷൻ ഇനി ഹെവി വെയിറ്റ് ; വരുന്നു ഭീമൻ പൊതുമേഖലാ ധനകാര്യസ്ഥാപനം
X

Summary

ആർഇസി ലിമിറ്റഡ്, പവർ ഫിനാൻസ് കോർപ്പറേഷനിൽ ലയിക്കുമ്പോൾ വരുന്നത് ഹെവി വെയിറ്റ് സ്ഥാപനം. ഓഹരി ഉടമകൾക്ക് എന്താണ് നേട്ടം?


ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനികളായ ആർഇസി ലിമിറ്റഡും പവർ ഫിനാൻസ് കോർപ്പറേഷനും ലയിക്കുന്നതോടെ പൊതുമേഖലാരംഗത്ത് മറ്റൊരു ഭീമൻ സ്ഥാപനം കൂടെ പിറവിയെടുക്കുന്നു. ഇരു കമ്പനികളും ചേർന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ ലോൺ ബുക്ക് 11 ലക്ഷം കോടി രൂപയിലധികം വരും. ദീർഘകാലമായി കാത്തിരുന്ന ലയന പദ്ധതിക്ക് ഇരു കമ്പനികളുടെയും ബോർഡ് അംഗീകാരം നൽകി.

ഓരോ 100 ആർഇസി ഓഹരികൾക്കും 88 പിഎഫ്‌സി ഓഹരികൾ

ഓരോ 100 ആർഇസി ഓഹരികൾക്കും 88 പിഎഫ്‌സി ഓഹരികൾ ആർഇസി ഓഹരി ഉടമകൾക്ക് ലഭിക്കും. ഇത് റെഗുലേറ്ററി അംഗീകാരങ്ങൾക്കനുസൃതമായി ആയിരിക്കും. രണ്ട് കമ്പനികളുടെയും ബോർഡുകൾ ചേർന്ന് പിന്നീട് റെക്കോർഡ് തീയതി പ്രഖ്യാപിക്കും.

ലയനം ഒന്നിലധികം സ്റ്റാറ്റ്യൂട്ടറി, റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായിരിക്കും. ലയിപ്പിച്ച സ്ഥാപനത്തിൽ ഇന്ത്യാ ഗവൺമെന്റിന് ഭൂരിപക്ഷ വോട്ടവകാശവും നിയന്ത്രണവും ഉണ്ടായിരിക്കും. പിഎഫ്‌സിയും ആർഇസിയും ലയിച്ച് വൻകിട ധനകാര്യ സ്ഥാപനം വരുന്നത് കമ്പനികളുടെ പ്രവർത്തനക്ഷമതയും കാര്യക്ഷമതയും ഉയർത്തുമെന്നാണ് കണക്കുകൂട്ടൽ.

ട്രാൻസാക്ഷൻ, ടാക്സ് അഡ്വൈസറായി ബ്രിട്ടീഷ് പ്രഫഷണൽ നെറ്റ്വർക്കായ ഡിലോയിറ്റ് ടൂഷെയെ നിയമിച്ചിട്ടുണ്ട്. ഇരു കമ്പനികളുടെയും ടാക്സ് അഡ്വൈസറായി സിറിൽ അമർചന്ദ് മംഗൾദാസിനെ നിയമിച്ചു. വികസനത്തിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി രണ്ട് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെയും ലയന പദ്ധതികൾക്ക് 2026 ലെ കേലന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അംഗീകാരം നൽകിയത്. ഇതേ തുടർന്നാണ് ലയന നടപടികൾ.