30 Dec 2022 12:15 PM IST
'റിലയന്‍സ് മധുരം': ലോട്ടസ് ചോക്ലേറ്റ്‌സ് റിലയന്‍സിന്, ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നു
MyFin Desk
Summary
കമ്പനിയുടെ 77 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരായ പ്രകാശ് പേരാജ് പൈ, ആനന്ദ് പേരാജ് പൈ എന്നിവരില്‍ നിന്നും 'സെക്കന്‍ഡറി പര്‍ച്ചേസ്' വഴിയും ഓപ്പണ്‍ ഓഫറിലൂടെയും വാങ്ങുന്നതിനുള്ള കരാറില്‍ റിലയന്‍സ് ഒപ്പു വച്ചു.
ഡെല്‍ഹി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്എംസിജി യൂണിറ്റായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍ ), ലോട്ടസ് ചോക്ലേറ്റിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നു. ചോക്ലേറ്റ്, മറ്റു കൊക്കോ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് ലോട്ടസ് ചോക്ലേറ്റ്.
കമ്പനിയുടെ 77 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരായ പ്രകാശ് പേരാജ് പൈ, ആനന്ദ് പേരാജ് പൈ എന്നിവരില്‍ നിന്നും 'സെക്കന്‍ഡറി പര്‍ച്ചേസ്' വഴിയും ഓപ്പണ്‍ ഓഫറിലൂടെയും വാങ്ങുന്നതിനുള്ള കരാറില്‍ റിലയന്‍സ് ഒപ്പു വച്ചു.
പ്രൊമോട്ടര്‍മാരില്‍ നിന്നും ആര്‍സിപിഎല്‍ കമ്പനിയുടെ 51 ശതമാനം അഥവാ 65.48 ലക്ഷം ഓഹരികളാണ് ഏറ്റെടുക്കുന്നത്. ഓഹരി ഒന്നിന് 113 രൂപ നിരക്കില്‍ 74 കോടി രൂപയ്ക്കാണ് ഓഹരികള്‍ ഏറ്റെടുക്കുക. കൂടാതെ ഓപ്പണ്‍ ഓഫറിലൂടെ കമ്പനിയുടെ 26 ശതമാനം ഓഹരികളും സ്വന്തമാക്കും.
എഫ്എംസിജി മേഖലയിലെ കമ്പനിയുടെ വിപുലീകരണത്തിനു ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് ആര്‍ആര്‍വിഎല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു. ലോട്ടസ് ചോക്ലേറ്റിന്റെ ത്വരിതമായ വളര്‍ച്ചക്ക് ഈ ഏറ്റെടുക്കല്‍ ഗുണകരമാകുമെന്ന് സ്ഥാപകന്‍ അഭിജിത് പൈ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home