image

22 Dec 2022 7:45 AM GMT

Banking

അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപ്പിറ്റലിനെ ടൊറന്റ് ഗ്രൂപ്പ് സ്വന്തമാക്കി, ലേലത്തുക 8,640 കോടി

MyFin Desk

Reliance group
X

അനില്‍ അംബാനിയുടെ, കടബാധ്യത പേറുന്ന റിലയന്‍സ് ക്യാപിറ്റലിനെ ടൊറന്റ് ഗ്രൂപ്പ് ഏറ്റെടുക്കും. വലിയ ബാധ്യതയെ തുടര്‍ന്ന കടക്കെണിയിലായ റിലയന്‍സ് കാപിറ്റലിനെ രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ടൊറന്റ് ഗ്രൂപ്പ് ലേലത്തിലൂടെയാണ് സ്വന്തമാക്കിയത്. അഹമദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പ് ബുധനാഴ്ച നടന്ന ലേലത്തില്‍ 8,640 കോടി രൂപയ്ക്കാണ് റിലയന്‍സ് കാപിറ്റല്‍ ഏറ്റെടുത്തത്.

ലേലത്തിലൂടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 100 ശതമാനം ഓഹരികളും, റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികളും ഗ്രൂപ്പിന് ലഭിക്കും. റിലയന്‍സ് ഹെല്‍ത് ഇന്‍ഷുറന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍, എന്നിവയാണ് റിലയന്‍സ് ക്യാപ്പിറ്റലിന് കീഴിലെ സ്ഥാപനങ്ങള്‍. നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ 51 ശതമാനം ഓഹരിയുമുണ്ട്.

കമ്പനി കഴിഞ്ഞ വര്‍ഷം നവംബറില്‍ 24,000 കോടി രൂപയുടെ ബാങ്ക് കുടിശികയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് പാപ്പരത്ത നടപടി ആരംഭിച്ചു. കമ്പനിയുടെ ലയന മൂല്യം 12,500-13,200 കോടി രൂപയാണ്. പ്രധാന വായ്പ ദാതാക്കളായ എല്‍ഐസിയും ഇപിഎഫ്ഒയ്ക്കും ലയന നീക്കത്തോട് താത്പര്യമുണ്ടായിരുന്നില്ല. ഇതാണ് ലേലത്തിലേക്ക് കടക്കാൻ കാരണം. റിലയന്‍സ് കാപിറ്റലിന്റെ ലയന മൂല്യത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ടൊറന്റ് ഗ്രൂപ്പ് ഇ ലേലത്തിലൂടെ ഓഹരികള്‍ വാങ്ങിയത്.

ഫാര്‍മ കമ്പനിയായ ടൊറന്റ് ഫാര്‍മസ്യുട്ടിക്കൽസിന് പുറമെ വൈദ്യതി, വാതക മേഖലകളിലേക്കും സാനിധ്യം വികസിപ്പിച്ച ടോറന്റ് ഗ്രൂപ്പിന്റെ ധനകാര്യ മേഖലയിലേക്കുള്ള ആദ്യ ചുവടു വായ്പാണ് ഈ ഏറ്റെടുക്കല്‍.