image

25 May 2023 10:15 AM GMT

Corporates

വേദാന്തയുടെ സെമികണ്ടക്ടര്‍ ബിസിനസ്; തലപ്പത്തേക്ക് മൈക്ക് യങ്

MyFin Desk

വേദാന്തയുടെ സെമികണ്ടക്ടര്‍ ബിസിനസ്; തലപ്പത്തേക്ക് മൈക്ക് യങ്
X

Summary

  • സെമികണ്ടക്ടര്‍ ബിസിനസ് പിടിക്കാന്‍ വേദാന്ത
  • ഫോക്‌സ്‌കോണുമായുള്ള കൂട്ടുസംരംഭം
  • ഒരു ട്രില്യണ്‍ ഡോളറായി വളരും


പ്രമുഖ വ്യവസായ ഗ്രൂപ്പായ വേദാന്തയുടെയും ഫോക്‌സ്‌കോണിന്റെയും സെമികണ്ടക്ടര്‍ നിര്‍മാണ സംരംഭത്തിന്റെ ചുമതല മൈക്ക് യങ്ങിന്. വിഎഫ്എസ്എല്‍ കമ്പനിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് ,മാനുഫാക്ച്ചറിങ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ആയി മൈക്ക് യങ്ങിനെ നിയമിച്ചുവെന്ന് കമ്പനി അറിയിച്ചു. ബിസിനസിന്റെയും മുഴുവന്‍ മേല്‍നോട്ടവും യങ്ങിനായിരിക്കും.

ശതകോടീശ്വരനായ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനി സെമികണ്ടക്ടര്‍ വ്യവസായ മേഖലയിലെ വിദഗ്ധരെ ആകര്‍ഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഈ വ്യവസായ മേഖലയില്‍ 34 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള മൈക്ക് യങ്ങ് വിവിധ രാജ്യങ്ങളില്‍ വലിയ സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആരംഭിക്കുന്ന ഈ വ്യവസായത്തിന് വലിയ പങ്കുവഹിക്കാന്‍ അതുകൊണ്ട് തന്നെ ഏറ്റവും അനുയോജ്യനും മൈക്കാണെന്ന് വിഎഫ്എസ്എല്‍ സിഇഓ ഡേവിഡ് റീഡ് പറഞ്ഞു. സിംഗപ്പൂരിലെ സിസ്റ്റം ഓണ്‍ സിലിക്കണ്‍ മാനുഫാക്ച്ചറിങ് കമ്പനിയിലായിരുന്നു ഏറ്റവും അവസാനം മൈക്ക് യങ്ങ് ജോലി ചെയ്തിരുന്നത്

. മലേഷ്യയിലെ എക്‌സ്-ഫാബ് സരവാക്‌സിലും അദ്ദേഹം ഉണ്ടായിരുന്നു. ഗ്ലോബല്‍ സെമികണ്ടക്ടര്‍ വ്യവസായം പത്ത് വര്‍ഷം കൊണ്ട് ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. അതുകൊ ണ്ട് തന്നെ ഇന്ത്യന്‍ വിപണി പിടിക്കാനുള്ള ശ്രമങ്ങളിലാണ് വേദാന്തയുടെ ഈ കൂട്ടുസംരംഭം. അതിന്റെ ഭാഗമായാണ് മൈക്ക് യങ്ങിനെ പോലുള്ള അതികായനെ ചുമതലയേല്‍പ്പിക്കുന്നത്.