image

7 March 2023 12:00 PM IST

Corporates

ഐഫോണ്‍ നിര്‍മ്മാണം തെലങ്കാനയിലെന്ന് ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍, മുഖ്യമന്ത്രിയ്ക്ക് കത്തയയ്ച്ചു

MyFin Desk

Foxconn plant in Telengana
X

Summary

  • ആപ്പിള്‍ ബ്രാന്‍ഡിന്റെ ഗാഡ്ജറ്റുകള്‍ നിര്‍മ്മിക്കുന്ന ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് ഇന്ത്യയില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.


ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണ്‍ എന്ന കമ്പനിയുടെ പ്ലാന്റ് കര്‍ണാടകയല്ല തെലങ്കാനയിലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കി അധികൃതര്‍. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരികരണം സംബന്ധിച്ച വിവരങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്ന് ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യങ് ലിയും വ്യക്തമാക്കി.

ആപ്പിള്‍ ബ്രാന്‍ഡിന്റെ ഗാഡ്ജറ്റുകള്‍ നിര്‍മ്മിക്കുന്ന ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് ഇന്ത്യയില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. രാജ്യത്ത് ഐഫോണ്‍, ഐപാഡ് നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം സഹായിക്കും. ഇതോടെ ചൈനയില്‍ ഫോണ്‍ നിര്‍മ്മിക്കുന്നത് പൂര്‍ണമായും നിറുത്തലാക്കുകയാണ് കമ്പനിയെന്നും സൂചനയുണ്ട്. യുഎസും ചൈനയുമായി ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുള്‍പ്പടെ കമ്പനിയുടെ നീക്കത്തിന് കാരണമായിട്ടുണ്ട്.

തായ്വാന്‍ ആസ്ഥാനമായ ഫോക്സ്‌കോണ്‍ ബെംഗലൂരുവില്‍ 300 ഏക്കര്‍ സ്ഥലത്ത് വമ്പന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തെലങ്കാനയിലാണ് തങ്ങള്‍ പ്ലാന്റ് ആരംഭിക്കുക എന്ന് കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഹബായി ഇന്ത്യ മാറാന്‍ സാധ്യതയുണ്ട്. പുത്തന്‍ പ്ലാന്റ് വരുന്നതോടെ ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങളും വരും.