image

12 Feb 2024 9:53 AM GMT

Corporates

യുപി-യിൽ വ്യാപനം ലക്ഷ്യമിട്ട് യാഥാര്‍ത്ഥ് ഹോസ്പിറ്റല്‍' ഫിദെലിസിനെ ഏറ്റെടുത്തു

MyFin Desk

yatharth hospital and trauma care acquires fidelis hospital
X

Summary

  • എന്‍സിആറില്‍ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ യഥാര്‍ത്ഥ് ഹോസ്പിറ്റലിനുണ്ട്
  • ഏഷ്യന്‍ ഫിഡെലിസ് ഹോസ്പിറ്റലില്‍ 175 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്.
  • ഉത്തരേന്ത്യന്‍ മേഖലയിലെ വിപുലീകരണത്തിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍.


ഫരീദാബാദ് ആസ്ഥാനമായുള്ള ഏഷ്യന്‍ ഫിഡെലിസ് ഹോസ്പിറ്റലിനെ യാഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ സര്‍വീസസ് ഏറ്റെടുത്തു. 116 കോടി രൂപക്കാണ് കരാര്‍. എന്‍സിആറില്‍ (നോയിഡ, ഗ്രേറ്റര്‍ നോയിഡ, നോയിഡ എക്സ്റ്റന്‍ഷന്‍) നിലവില്‍ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നടത്തുന്ന ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍, യുപി-യിൽ വാങ്ങുന്നതിനായി പ്രിസ്റ്റീന്‍ ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാറില്‍ ഒപ്പുവച്ചു.

ഈ ഏറ്റെടുക്കല്‍ കമ്പനിയുടെ ഉത്തരേന്ത്യന്‍ മേഖലയിലെ വിപുലീകരിക്കുന്നതിന്റെ ഭാഗമാണെുന്ന്് യാഥാര്‍ത്ഥ് ഹോസ്പിറ്റല്‍സിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍ യാഥാര്‍ത്ഥ് ത്യാഗി പറഞ്ഞു. നിലവില്‍ ഏഷ്യന്‍ ഫിഡെലിസ് ഹോസ്പിറ്റല്‍ 175 കിടക്കകളുള്ളതാണ്, ഇത് 200 കിടക്കകളിലേക്ക് വികസിപ്പിക്കാനാണ് നീക്കം.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ (പിഎടി) 38 ശതമാനം വര്‍ധിച്ച് 29.5 കോടി രൂപയായി യഥാര്‍ത്ത് ഹോസ്പിറ്റല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ കമ്പനി 21.3 കോടി രൂപയുടെ പിഎടിയാണ് നേടിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 137 കോടി രൂപയില്‍ നിന്ന് ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ 167 കോടി രൂപയായി ഉയര്‍ന്നു.

''കടരഹിതമായ നില കൈവരിക്കുന്നത് ഞങ്ങളുടെ സാമ്പത്തിക വഴക്കം കൂടുതല്‍ മെച്ചപ്പെടുത്തുന്നു, വളര്‍ച്ചാ അവസരങ്ങള്‍ പിന്തുടരുന്നതിന് കൂടുതല്‍ കാര്യക്ഷമമായും തന്ത്രപരമായും വിഭവങ്ങള്‍ അനുവദിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു,'' ത്യാഗി പറഞ്ഞു.