2 Dec 2023 11:38 AM IST
Summary
- ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ടുകള്‍ എടുത്തിയിരിക്കുന്നത്.
- ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ 90 ശതമാനം തുകയും പിന്‍വലിച്ചു ച്ചു
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ അക്കൗണ്ടുകള്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണ് എടുത്തിയിരിക്കുന്നതെന്നും, ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തിയെന്നും, ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ 90 ശതമാനം തുകയും പിന്‍വലിച്ചതായും, ഈ അക്കൗണ്ടുകള്‍ വഴി വന്‍ തുകയുടെ ഇടപാട് നടന്നുവെന്നും ബിനാമി ലോണുകളുടെ കമ്മിഷന്‍ തുകയും അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എം. വര്‍ഗീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയത്, റിപ്പോർട്ടുകൾ തുടരുന്നു.
സംസ്ഥാനത്തെ വിവിധ സഹകരണബാങ്കുകളില്‍ സിപിഎമ്മിന് ദുരൂഹ അക്കൗണ്ടുകള്‍ ഉണ്ടെന്നും അതിനാല്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും,.ഇതോടെ സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകള്‍ ഇഡി അന്വേഷണ പരിധിയിലാകും എന്നും റിപ്പോർട്ടുകളിൽ സൂചനയുണ്
പഠിക്കാം & സമ്പാദിക്കാം
Home
