image

23 Nov 2023 3:20 PM IST

News

നോട്ടുകളുടെ പ്രചാരം കുറഞ്ഞു: ഒക്ടോബറില്‍ നടന്നത് 1,36,600 കോടി രൂപയുടെ യുപിഐ ഇടപാട്

MyFin Desk

circulation of notes down, upi transaction worth rs1,36,600 cr in october
X

Summary

യുപിഐ ഇടപാടിന്റെ മൂല്യം 1,36,600 കോടി രൂപയുടേതാണ്


കറന്‍സി നോട്ടുകളുടെ പ്രചാരം കുറയുന്നതായി റിപ്പോര്‍ട്ട്.

ദീപാവലി വാരത്തില്‍ പ്രചാരത്തിലുള്ള കറന്‍സി കുറഞ്ഞു. ഉപഭോക്താക്കള്‍ അവരുടെ ഉത്സവകാല പര്‍ച്ചേസുകള്‍ക്കായി ഡിജിറ്റല്‍ പേയ്‌മെന്റുകളെയാണ് ആശ്രയിച്ചതെന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിന്റെ ഏറ്റവും പുതിയ ഇക്കോറാപ്പ് (Ecowrap) റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2023 ഒക്ടോബര്‍ ഉത്സവകാല മാസത്തില്‍, യുപിഐ ഇടപാടുകള്‍ 85.3 കോടിയായി വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യുപിഐ ഇടപാടിന്റെ മൂല്യം 1,36,600 കോടി രൂപയുടേതാണ്. നവംബര്‍ 17ന് അവസാനിച്ച ആഴ്ചയില്‍ പ്രചാരത്തിലുള്ള കറന്‍സി 5,934 കോടി രൂപ ഇടിഞ്ഞ് 33.6 ലക്ഷം കോടി രൂപയായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്ക് പറയുന്നു.