image

14 Oct 2023 10:12 AM GMT

News

കറന്‍സി മാര്‍ക്കറ്റ് ഇടപെടലുകള്‍ ആവശ്യം: ആര്‍ബിഐ ഗവര്‍ണര്‍

MyFin Desk

കറന്‍സി മാര്‍ക്കറ്റ് ഇടപെടലുകള്‍ ആവശ്യം: ആര്‍ബിഐ ഗവര്‍ണര്‍
X

Summary

വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ഇക്കണോമികള്‍ കരുതല്‍ ധനം കെട്ടിപ്പടുക്കേണ്ടതുണ്ട്


വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ഇക്കണോമികളുടെ കറന്‍സി മാര്‍ക്കറ്റിലെ ഇടപെടലുകളെ 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്റ്റോറി' ആയി കാണരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ പറഞ്ഞു.

യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിപ്പോര്‍ട്ടിനെയും അന്താരാഷ്ട്ര നാണയനിധിയുടെ ഗവേഷണത്തെയും പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ഇക്കണോമികള്‍ കരുതല്‍ ധനം കെട്ടിപ്പടുക്കേണ്ടതുണ്ട്. വളര്‍ന്നു വരുന്ന വിപണികളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ക്കു അമിതമായ ചാഞ്ചാട്ടം തടയുന്നതിന് കാലാകാലങ്ങളില്‍ കറന്‍സി വിപണിയില്‍ ഇടപെടേണ്ടതുമുണ്ട്.

അതിനാല്‍ കറന്‍സി ഇടപെടലുകളെ ഏതെങ്കിലും വിധത്തില്‍ മുദ്ര കുത്തുന്നത് ഒഴിവാക്കണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.