image

28 Nov 2025 3:15 PM IST

News

ശ്രീലങ്കയില്‍ നാശംവിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലും ജാഗ്രത!

MyFin Desk

Bay of Bengal one of worlds most active areas for cyclone formation
X

Summary

മണ്ണിടിച്ചിലും അതിതീവ്ര മഴയും, മരണം 50ലധികം


ശ്രീലങ്കയ്ക്കും ബംഗാള്‍ ഉള്‍കടലിനും മുകളില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. വടക്കന്‍ ശ്രീലങ്കയിലും തെക്കന്‍ തമിഴ്‌നാട് തീരത്തും കനത്ത ജാഗ്രത തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ശ്രീലങ്കയില്‍ ഈ ആഴ്ച 56 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 21 പേരെ കാണാതായിട്ടുണ്ട്.

തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട ബദുള്ള ജില്ലയില്‍, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചതായാണ് ശ്രീലങ്ക ദുരന്ത നിവാരണ കേന്ദ്രം വ്യക്തമാക്കുന്നത്. പ്രധാന നഗരങ്ങില്‍ വെള്ളം ഉയരുകയും നിരവധി വീടുകള്‍ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പലയിടങ്ങളിലും റെഡ് അലേര്‍ട്ട് ആണ്. തലസ്ഥാനമായ കൊളംബോയും അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.