image

5 Jan 2024 6:06 PM IST

News

ദാവൂദിന്റെ പൂര്‍വിക സ്വത്ത് 2 കോടി രൂപയ്ക്ക് ലേലം ചെയ്തു

MyFin Desk

Dawood Ibrahim is reported to be in critical condition
X

Summary

  • സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയാണ് ലേലം സംഘടിപ്പിച്ചത്
  • മുംബൈയിലെ ആയ്കര്‍ ഭവനിലാണ് ലേലം നടന്നത്
  • ഭൂമി ആരാണ് സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല


ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലുള്ള പൂര്‍വിക സ്വത്ത് 2 കോടി രൂപയ്ക്ക് ലേലം ചെയ്തു. 15,440 രൂപയാണ് റിസര്‍വ് പ്രൈസ് കണക്കാക്കിയിരുന്നത്.

170.98 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന കാര്‍ഷിക ഭൂമിയാണ് 2 കോടി രൂപയ്ക്ക് ലേലം കൊണ്ടത്. ഈ ഭൂമി ആരാണ് സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മുംബൈയിലെ ആയ്കര്‍ ഭവനിലാണ് ലേലം നടന്നത്.

ദാവൂദിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാല് വസ്തു വകകളില്‍ ഏറ്റവും ചെറിയ പ്ലോട്ടാണ് 2 കോടി രൂപയ്ക്ക് ലേലം ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ തീരദേശ രത്‌നഗിരി ജില്ലയിലെ ഖേഡിലാണ് വസ്തുക്കള്‍ സ്ഥിതി ചെയ്യുന്നത്.

നാല് വസ്തുക്കളില്‍ രണ്ട് എണ്ണത്തിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് ആവശ്യക്കാരെത്തിയത്.

സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയാണ് ലേലം സംഘടിപ്പിച്ചത്.