image

18 April 2024 5:52 AM GMT

News

ചുവപ്പിന് മാറ്റം; ദൂര്‍ദര്‍ശന്റെ പുതിയ ലോഗോ ഇനി കാവി നിറത്തില്‍

MyFin Desk

ചുവപ്പിന് മാറ്റം; ദൂര്‍ദര്‍ശന്റെ പുതിയ ലോഗോ ഇനി കാവി നിറത്തില്‍
X

Summary

  • പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷന്‍ ചാനല്‍ ആണ് ദൂരദര്‍ശന്‍
  • 1959 സെപ്റ്റംബര്‍ 15 നാണ് സ്ഥാപിതമായത്
  • അടുത്തിടെ ' കേരള സ്‌റ്റോറി ' എന്ന വിവാദ സിനിമ ദൂര്‍ദര്‍ശന്‍ പ്രദര്‍ശിപ്പിച്ചിരുന്നു


ദൂര്‍ദര്‍ശന്‍ ലോഗോ നിറം മാറ്റി. ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറമാണ് ചുവപ്പില്‍ നിന്നും കാവിയാക്കി മാറ്റിയത്. ലോഗോയ്‌ക്കൊപ്പം ചാനലിന്റെ സ്‌ക്രീനിംഗ് നിറവും കാവിയാക്കി.

ഡിഡി ന്യൂസിന്റെ ഔദ്യോഗിക ' എക്‌സ് ' പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

' ഞങ്ങളുടെ മൂല്യം നിലനിര്‍ത്തിക്കൊണ്ട് പുതിയൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. മുന്‍പ് കാണാത്ത വിധത്തിലുള്ള ഒരു വാര്‍ത്ത യാത്രയ്ക്ക് തയാറാകൂ ' എന്നാണ് ' എക്‌സ് ' ല്‍ കുറിച്ചിരിക്കുന്നത്.

അടുത്തിടെ ' കേരള സ്‌റ്റോറി ' എന്ന വിവാദ സിനിമ ദൂര്‍ദര്‍ശന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷന്‍ ചാനല്‍ ആണ് ദൂരദര്‍ശന്‍. 1959 സെപ്റ്റംബര്‍ 15 നാണ് സ്ഥാപിതമായത്.