22 March 2024 11:35 AM IST
Summary
- വിദഗ്ധരായ 150 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ പുതിയ പ്ലാന്റ്
- ദീപക് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഫ്‌ലൂറിനേഷന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്
- വിവിധ കെമിക്കല്‍സ്, പെട്രോകെമിക്കല്‍ വ്യവസായങ്ങളില്‍ ഉടനീളം പ്രയോഗമുള്ള ഉല്‍പ്പന്നങ്ങള്‍
ദീപക് കെം ടെക് ലിമിറ്റഡ് ഗുജറാത്തിലെ ബറൂച്ചിലെ ദഹേജില്‍ അത്യാധുനിക ഫ്‌ലൂറിനേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ദീപക് ഗ്രൂപ്പിന്റെ ആദ്യത്തെ ഫ്‌ലൂറിനേഷന്‍ പ്ലാന്റാണിത്. ദീപക് നൈട്രൈറ്റ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ദീപക് കെം ടെക് ലിമിറ്റഡ്. ഇത് വഴി 150 ഓളം വിദഗ്ധ തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കും. മെറ്റീരിയല്‍ സയന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, ഇലക്ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഫ്‌ലൂറിനേഷന്‍ കെമിസ്ട്രി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പ്ലാന്റ് ജീവനക്കാരുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഗ്രൂപ്പിന്റെ ഉന്നത നേതൃത്വമാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായ നിമിഷമാണ്. ഫ്‌ലൂറിനേഷന്‍ കെമിസ്ട്രിയുടെ വൈദഗ്ധ്യത്തിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പാണെന്നും ദീപക് നൈട്രൈറ്റ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ദീപക് സി മേത്ത പറഞ്ഞു.
ഉത്തരവാദിത്ത രസതന്ത്രം, സുസ്ഥിരതയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്ന തത്വം വഴി നയിക്കപ്പെടുന്ന ദീപക് ഗ്രൂപ്പ്, രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയായി തുടരാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ മുന്‍നിരയിലുള്ളതും അതിവേഗം വളരുന്നതുമായ കെമിക്കല്‍ ഇന്റര്‍മീഡിയറ്റ് കമ്പനികളിലൊന്നായ ദീപക് നൈട്രൈറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യയെ ഒരു കെമിക്കല്‍ ഹബ്ബായി പുനര്‍വിചിന്തനം ചെയ്യാനും അതിരുകള്‍ക്കപ്പുറത്തേക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ ഫോര്‍ ദ വേള്‍ഡിലേക്ക് പോകാനും പ്രതിജ്ഞാബദ്ധരാണ്.
അടുത്തിടെ, ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള സങ്കര്‍ദയിലെ ഒരു നിര്‍മ്മാണ യൂണിറ്റിലും ഡിസിടിഎല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ് വ്യവസായം തുടങ്ങിയ വിവിധ വ്യവസായങ്ങളില്‍ നിച് ആപ്ലിക്കേഷനായി വിവിധ അജൈവ ഉപ്പ് മിശ്രിത യൂണിറ്റ് നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
