20 Dec 2023 5:00 PM IST
Summary
- വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിനുള്ള ലേല നടപടികള്‍ ആരംഭിച്ചു
- രണ്ടാം ഘട്ടത്തില്‍ 56 മെട്രോ സ്റ്റേഷനുകളിലേക്ക് കൂടി വാട്ടര്‍ എടിഎം ഇന്‍സ്റ്റാള്‍ ചെയ്യും
- യാത്രക്കാര്‍ക്ക് സൗജന്യ നിരക്കില്‍ കുടിവെള്ളം ലഭ്യമാകും
ഡല്‍ഹി മെട്രോ 80 സ്റ്റേഷനുകളില്‍ വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ 24 സ്റ്റേഷനുകളില്‍ വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാര്‍ക്ക് സൗജന്യ നിരക്കില്‍ കുടിവെള്ളം ലഭ്യമാകും.
വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിനുള്ള ലേല നടപടികള്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ 56 മെട്രോ സ്റ്റേഷനുകളിലേക്ക് കൂടി വാട്ടര്‍ എടിഎം ഇന്‍സ്റ്റാള്‍ ചെയ്യാനാണു ഡിഎംആര്‍സി പദ്ധതിയിടുന്നത്.
മെട്രോ സ്റ്റേഷനുകളില്‍ കുടിവെള്ള സൗകര്യം ഒരുക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കൊറോണയ്ക്കു മുമ്പ് പല സ്റ്റേഷനുകളിലും വില്‍പ്പനക്കാര്‍ മുഖേന കുടിവെള്ളം ലഭ്യമാക്കിയിരുന്നു. എന്നാല്‍ കൊറോണ കാലത്ത് ഭൂരിഭാഗം വില്‍പ്പനക്കാരെയും നീക്കം ചെയ്തു. ഇപ്പോള്‍ വീണ്ടും കുടിവെള്ളത്തിന്റെ ആവശ്യം ഉയര്‍ന്നതോടെയാണ് എടിഎം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
