9 April 2026 3:55 PM IST
Summary
റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടിയിലധികം രൂപ (ഗ്രോസ് 1246 കോടി) നേടിക്കൊണ്ട് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ആഭ്യന്തര കളക്ഷന്‍ ധുരന്ധര്‍ സ്വന്തമാക്കി
ആദിത്യ ധറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സ്‌പൈ ഡ്രാമ 'ധുരന്ധര്‍: ദി റിവഞ്ച്' ആഗോള ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുന്നു. ഇന്ത്യന്‍ സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ആഭ്യന്തര വിപണിയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം, ഇപ്പോള്‍ ലോകത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മികച്ച 10 സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. രണ്‍വീര്‍ സിംഗിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം, വടക്കേ അമേരിക്കയുള്‍പ്പെടെയുള്ള വിദേശ വിപണികളിലും അഭൂതപൂര്‍വമായ മുന്നേറ്റമാണ് നടത്തുന്നത്.
റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടിയിലധികം രൂപ (ഗ്രോസ് 1246 കോടി) നേടിക്കൊണ്ട് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ആഭ്യന്തര കളക്ഷന്‍ ധുരന്ധര്‍ സ്വന്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാതിരുന്നിട്ടും വടക്കേ അമേരിക്കയില്‍ നിന്ന് 26 മില്യണ്‍ ഡോളറും മറ്റ് രാജ്യങ്ങളില്‍ നിന്ന് 15 മില്യണ്‍ ഡോളറും ചിത്രം വാരിക്കൂട്ടി. വിവിധ ട്രേഡ് അനലിസ്റ്റുകളുടെ കണക്കനുസരിച്ച് ഏകദേശം 178 മില്യണ്‍ ഡോളറിലധികം (ഏകദേശം 1656 കോടി രൂപ) ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു.
ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ക്രിസ് ഹെംസ്വര്‍ത്ത്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവരുടെ ചിത്രങ്ങളെ നിഷ്പ്രഭമാക്കിയാണ് ധുരന്ധറിന്റെ പടയോട്ടം. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ക്രിസ് ഹെംസ്വര്‍ത്തിന്റെ 'ക്രൈം 101' (72 മില്യണ്‍ ഡോളര്‍), സെന്‍ഡയയുടെ 'ദി ഡ്രാമ' (26 മില്യണ്‍ ഡോളര്‍) എന്നിവയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ ഇന്ത്യന്‍ ചിത്രം. ചൈനീസ് ആനിമേറ്റഡ് ചിത്രമായ 'ബൂണി ബിയേഴ്‌സിനെ' മറികടന്നാണ് ഈ വര്‍ഷത്തെ ടോപ്പ് 10 പട്ടികയിലേക്ക് രണ്‍വീര്‍ സിംഗ് ചിത്രം അതിവേഗം കുതിച്ചെത്തിയത്.
പ്രൊജക്റ്റ് ഹെയ്ല്‍ മേരി, ദ സൂപ്പര്‍ മാരിയോ ഗാലക്‌സി മൂവി തുടങ്ങിയ ആഗോള ഹിറ്റുകള്‍ക്കൊപ്പം പട്ടികയില്‍ ഇടംപിടിച്ച ധുരന്ധര്‍ 2, ഇന്ത്യന്‍ സിനിമയുടെ കരുത്ത് ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. വടക്കേ അമേരിക്കയില്‍ മാത്രം ആദ്യ ആഴ്ചയില്‍ 15 മില്യണ്‍ ഡോളര്‍ നേടിയ ചിത്രം, വിദേശ വിപണിയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ അടയാളം കൂടിയാണ്. ഹോളിവുഡ് ത്രില്ലറുകളെ പോലും പിന്നിലാക്കിയ ഈ കുതിപ്പ് വരും ആഴ്ചകളിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
