13 Oct 2025 4:46 PM IST
Summary
അമേരിക്കയില്‍ നിന്നുള്ള പ്രകൃതിവാതകം, പുനരുപയോഗ ഊര്‍ജ്ജ സാങ്കേതികവിദ്യ എന്നിവയുടെ ഇറക്കുമതിടും ചര്‍ച്ചയാകും
ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാവുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഘം ഈയാഴ്ച വാഷിംഗ്ടണിലെത്തും.ഇന്ത്യ-യുഎസ് കരാറില്‍ ഇതുവരെ തീരുമാനമാവാത്ത വിപണി പ്രവേശനം, ഊര്‍ജ്ജം, സാങ്കേതിക വിദ്യ എന്നിവയായിരിക്കും ഇത്തവണത്തെ ചര്‍ച്ചയുടെ അജണ്ട.
വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 'പോസിറ്റീവ്' ആയി പുരോഗമിക്കുന്നുവെന്ന് ഇന്ത്യയും യുഎസും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള പ്രകൃതിവാതകം, പുനരുപയോഗ ഊര്‍ജ്ജ സാങ്കേതികവിദ്യ എന്നിവയുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നതും ചര്‍ച്ചയാവും.
ഹരിതോര്‍ജ്ജ മേഖലയിലേക്കുള്ള ഇന്ത്യയുടെപരിവര്‍ത്തനത്തിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതുവരെ ഇരുരാജ്യങ്ങളും തമ്മില്‍ 5 റൗണ്ട് ചര്‍ച്ചകളാണ് നടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
