Summary
പാകിസ്ഥാൻ പാപ്പരായി എന്നതാണ് യാഥാർത്ഥമ്യമെന്നും മറിച്ചുള്ള ചിന്ത മിഥ്യയാണെന്നും പാകിസ്ഥാൻ ഫെഡറൽ റെവെന്യു ബോർഡ് മുൻ ചെയർമാൻ ഷെബ്ബാർ സൈദി അഭിപ്രായപ്പെട്ടു. ഹംദർദ് സർവ്വകലാശാലയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലുള്ള എല്ലാവരും രാജ്യത്ത് ഒരു പ്രശ്നവുമില്ല എന്നും എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നുണ്ട് എന്നുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. നിലവിലെ വ്യാപാരങ്ങളെല്ലാം സമീപ ഭാവിയിൽ തന്നെ ലാഭമായി മാറുമെന്നും അവർ പറഞ്ഞുകൊണ്ടിരിക്കുന്നു. അവർ ആളുകളെ പറ്റിച്ചുകൊണ്ടിരിക്കയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഒട്ടും സുതാര്യമല്ല എന്നും […]
പാകിസ്ഥാൻ പാപ്പരായി എന്നതാണ് യാഥാർത്ഥമ്യമെന്നും മറിച്ചുള്ള ചിന്ത മിഥ്യയാണെന്നും പാകിസ്ഥാൻ ഫെഡറൽ റെവെന്യു ബോർഡ് മുൻ ചെയർമാൻ ഷെബ്ബാർ സൈദി അഭിപ്രായപ്പെട്ടു. ഹംദർദ് സർവ്വകലാശാലയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലുള്ള എല്ലാവരും രാജ്യത്ത് ഒരു പ്രശ്നവുമില്ല എന്നും എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നുണ്ട് എന്നുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. നിലവിലെ വ്യാപാരങ്ങളെല്ലാം സമീപ ഭാവിയിൽ തന്നെ ലാഭമായി മാറുമെന്നും അവർ പറഞ്ഞുകൊണ്ടിരിക്കുന്നു. അവർ ആളുകളെ പറ്റിച്ചുകൊണ്ടിരിക്കയാണ്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഒട്ടും സുതാര്യമല്ല എന്നും അതെന്താണ് എന്ന് തനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പ്രസംഗം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ തൻ്റെ പ്രസംഗം ദുർവ്യാഖ്യാനിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ അദ്ദേഹം താൻ പറഞ്ഞതിൽ പക്ഷെ കാര്യമുണ്ടെന്നും, പരിഹാരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് അതെന്നും പറഞ്ഞു. പാകിസ്ഥാന്റെ വിദേശ കടബാധ്യത 115 ദശലക്ഷം ഡോളറിൽ എത്തി നിക്കുന്നുണ്ട്. എന്നാണ് നമ്മൾക്കു അത് തിരിച്ചടക്കാൻ സാധിക്കുക? എന്നും അദ്ദേഹം ആശങ്കപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
