image

15 Jan 2022 1:12 PM IST

Economy

ഭാവി വെല്ലുവിളികളെ നേരിടാന്‍ നയപരമായ തീരുമാനങ്ങള്‍ വേണം: ആര്‍ ബി ഐ

PTI

ഭാവി വെല്ലുവിളികളെ നേരിടാന്‍ നയപരമായ തീരുമാനങ്ങള്‍ വേണം:  ആര്‍ ബി ഐ
X

Summary

കാലാവസ്ഥാ വ്യതിയാനവും ഭാവി വെല്ലുവിളികളും നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് നയപരമായ തീരുമാനങ്ങള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക്. 2020-21 ലെ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ പ്രവണതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍, സമ്പദ് വ്യവസ്ഥ, സാമ്പത്തിക സ്ഥിരത ,കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ ആഘാതങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍  ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്ന് ആര്‍ ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് ഗ്രീന്‍ ഫിനാന്‍സ്, കാലാവസ്ഥാ വ്യതിയാനം പോലുള്ള വിവിധ മാക്രോ ഇക്കണോമിക് വേരിയബിളുകളില്‍ ഗവേഷണം നടത്തുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും […]


കാലാവസ്ഥാ വ്യതിയാനവും ഭാവി വെല്ലുവിളികളും നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് നയപരമായ തീരുമാനങ്ങള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക്.

2020-21 ലെ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ പ്രവണതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍, സമ്പദ് വ്യവസ്ഥ, സാമ്പത്തിക സ്ഥിരത ,കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ ആഘാതങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്ന് ആര്‍ ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.

റിസര്‍വ് ബാങ്ക് ഗ്രീന്‍ ഫിനാന്‍സ്, കാലാവസ്ഥാ വ്യതിയാനം പോലുള്ള വിവിധ മാക്രോ ഇക്കണോമിക് വേരിയബിളുകളില്‍ ഗവേഷണം നടത്തുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക കണ്ടുപിടുത്തങ്ങളിലെ നൂതന പ്രവണതകളും ഈ മേഖലയ്ക്ക് ഇടക്കാല വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിയ തന്ത്രങ്ങളിലൂടെ ഇത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റിസര്‍വ് ബാങ്ക് പുതിയ സംരംഭങ്ങളിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ സാമ്പത്തിക സംവിധാനം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് പറയുന്നത്.

ബാങ്കുകളുടെ സാമ്പത്തിക ഭദ്രത സംബന്ധിച്ച തകരാറുകള്‍ എളുപ്പത്തില്‍ തിരുത്തുക സാധ്യമല്ല. ഇത് കാലക്രമേണ മാത്രമേ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.