image

26 Jan 2022 12:39 PM GMT

Lifestyle

2021-22-ല്‍ $650 ബില്യണ്‍ കയറ്റുമതി ലക്ഷ്യം: പീയുഷ് ഗോയല്‍

MyFin Desk

2021-22-ല്‍ $650 ബില്യണ്‍ കയറ്റുമതി ലക്ഷ്യം: പീയുഷ് ഗോയല്‍
X

Summary

നടപ്പ് സാമ്പത്തിക വര്‍ഷം ചരക്കുകളും, സേവനങ്ങളും ഉൾപ്പടെ $650 ബില്യണ്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കാനാകുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കയറ്റുമതി മേഖലയ്ക്ക് വാണിജ്യ മന്ത്രി എല്ലാ പിന്തുണയും ഉറപ്പ് നല്‍കി. എല്ലാ പ്രധാന കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളുടെയും (export promotion councils) അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി (ചരക്കുകളും, സേവനങ്ങളും) $479.09 ബില്യണ്‍ ഡോളറായി കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 36.31 […]


നടപ്പ് സാമ്പത്തിക വര്‍ഷം ചരക്കുകളും, സേവനങ്ങളും ഉൾപ്പടെ $650 ബില്യണ്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കാനാകുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കയറ്റുമതി മേഖലയ്ക്ക് വാണിജ്യ മന്ത്രി എല്ലാ പിന്തുണയും ഉറപ്പ് നല്‍കി.

എല്ലാ പ്രധാന കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളുടെയും (export promotion councils) അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി (ചരക്കുകളും, സേവനങ്ങളും) $479.09 ബില്യണ്‍ ഡോളറായി കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 36.31 ശതമാനം മികച്ച വളര്‍ച്ച പ്രകടമാക്കി.