image

31 Jan 2022 11:59 AM IST

Economy

മൂന്നാം പാദത്തില്‍ ഉല്‍പ്പാദനരംഗം ഉണര്‍ന്നു: ഫിക്കി

MyFin Desk

മൂന്നാം പാദത്തില്‍ ഉല്‍പ്പാദനരംഗം ഉണര്‍ന്നു: ഫിക്കി
X

Summary

2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് ഉല്‍പ്പാദന രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും തൊഴിലവസരങ്ങള്‍ കുറഞ്ഞു. കേന്ദ്ര ബജറ്റിനു മുന്നോടിയായി വ്യവസായികളുടെ സംഘടനയായ ഫിക്കി നടത്തിയ മൂന്നാം പാദ സര്‍വേയിലാണ് ഈ വിവരം പുറത്തുവിട്ടത്. ഫിക്കിയുടെ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 63 ശതമാനവും മൂന്നാം പാദത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദനം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനവും, ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച്, […]


2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് ഉല്‍പ്പാദന രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും തൊഴിലവസരങ്ങള്‍ കുറഞ്ഞു. കേന്ദ്ര ബജറ്റിനു മുന്നോടിയായി വ്യവസായികളുടെ സംഘടനയായ ഫിക്കി നടത്തിയ മൂന്നാം പാദ സര്‍വേയിലാണ് ഈ വിവരം പുറത്തുവിട്ടത്.

ഫിക്കിയുടെ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 63 ശതമാനവും മൂന്നാം പാദത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദനം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനവും, ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച്, കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതായി പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള ശരാശരി ഉല്‍പ്പാദന ശേഷിയുടെ 65-70 ശതമാനം വരെ ഉപയോഗിക്കുന്നതായി അവര്‍ പറഞ്ഞു. ഇത് ഈ മേഖലയിലെ സുസ്ഥിര സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു.

സര്‍വേ പ്രകാരം, ഉല്‍പ്പാദകര്‍ നല്‍കുന്ന ശരാശരി പലിശ നിരക്ക് 8.4 ശതമാനം ആയി കുറഞ്ഞു. രണ്ടാം പാദത്തിൽ ഇത് 8.7 ശതമാനമായിരുന്നു. ഉയര്‍ന്ന പലിശനിരക്ക് പലപ്പോഴും 15 ശതമാനം വരെ എത്തിയിരുന്നു. ഇതി​ന്റെയർതഥം, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് വായ്പാനിരക്കില്‍ പ്രതിഫലിച്ചിട്ടില്ല എന്നാണ്.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ തൊഴിലാളികളെ നിയമിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 75% പേരും പ്രതികരിച്ചു. അതിനാല്‍ ഈ മേഖലകളിലെ നിയമനങ്ങള്‍ മന്ദഗതിയിലാണെന്ന് മനസ്സിലാക്കാം.

ഓട്ടോമോട്ടീവ്, ക്യാപിറ്റല്‍ ഗുഡ്‌സ്, സിമന്റ്, കെമിക്കല്‍സ്, ഫെര്‍ട്ടിലൈസേഴ്‌സ് & ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍സ്, മെഡിക്കല്‍ ഡിവൈസസ്, മെറ്റല്‍ & മെറ്റല്‍ പ്രൊഡക്ട്‌സ്, പേപ്പര്‍ പ്രൊഡക്ട്‌സ്, ടെക്‌സ്റ്റൈല്‍സ്, ടെക്‌സ്റ്റൈല്‍സ് മെഷീനറി & മിസല്ലേനിയസ് എന്നീ മേഖലകളിലെ ഉല്‍പ്പാദകരെ ഉള്‍പ്പെടുത്തിയാണ് ഫിക്കി സര്‍വേ നടത്തിയത്.