23 Feb 2022 1:26 PM IST
Summary
ജയ്പൂര്‍: 2022-23 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. തൊഴില്‍, ആരോഗ്യസംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ബജറ്റ്. അടുത്ത വര്‍ഷം മുതല്‍ ഇന്ദിരാഗാന്ധി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ മാതൃകയില്‍ നഗരപ്രദേശങ്ങളില്‍ 100 ദിവസത്തെ തൊഴില്‍ ലഭ്യമാകും. ഇതിനായി 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആരോഗ്യ […]
ജയ്പൂര്‍: 2022-23 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. തൊഴില്‍, ആരോഗ്യസംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ബജറ്റ്.
അടുത്ത വര്‍ഷം മുതല്‍ ഇന്ദിരാഗാന്ധി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ മാതൃകയില്‍ നഗരപ്രദേശങ്ങളില്‍ 100 ദിവസത്തെ തൊഴില്‍ ലഭ്യമാകും. ഇതിനായി 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആരോഗ്യ പരിരക്ഷ 5 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐപിഡി, ഒപിഡി സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ബജറ്റില്‍ 2,000 കോടി രൂപ പ്രഖ്യാപിച്ച് കൃഷക് സാഥി യോജനയ്ക്ക് ഇത്തവണ ബജറ്റില്‍ 5,000 കോടി രൂപ അനുവദിക്കും. കൂടാതെ രാജസ്ഥാന്‍ മൈക്രോ ഇറിഗേഷന്‍ മിഷനായി 2,700 കോടി രൂപ നിര്‍ദേശിച്ചു. ഇതിന്റെ കീഴില്‍ 5 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 100 ദിവസത്തിനു പകരം 125 ദിവസത്തെ തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 700 കോടി രൂപ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
വൈദ്യുതി ഉപഭോക്താക്കള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 4,500 കോടി രൂപ ചെലവഴിക്കും. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 50 യൂണിറ്റ് സൗജന്യ വൈദ്യുതി, 150 യൂണിറ്റ് വരെയുള്ള എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും യൂണിറ്റിന് 3 രൂപ ഗ്രാന്റ്, 150 മുതല്‍ 300 വരെയും അതിനു മുകളിലും യൂണിറ്റുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് 2 രൂപ യൂണിറ്റിന് ഗ്രാന്റ് എന്നിവ സര്‍ക്കാര്‍ നല്‍കും.
എസ് സി-എസ് ടി വികസന ഫണ്ടിനായി 500 കോടി രൂപയും ഇഡബ്ല്യുഎസ് കുടുംബങ്ങള്‍ക്കായി 100 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
