image

5 March 2022 2:30 PM IST

Economy

യുക്രെയ്ന്‍ യുദ്ധം: പണപ്പെരുപ്പം ഇന്ത്യയ്ക്ക് ആഘാതമായേക്കും

Myfin Editor

യുക്രെയ്ന്‍ യുദ്ധം: പണപ്പെരുപ്പം ഇന്ത്യയ്ക്ക് ആഘാതമായേക്കും
X

Summary

എണ്ണ ഇറക്കുമതിയില്‍ റഷ്യയെ ആശ്രയിക്കുന്നതിനാല്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം ഇന്ത്യയില്‍ പണപ്പെരുപ്പ സമ്മര്‍ദത്തിനിടയാക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) യുടെ റിപ്പോർട്ട് പറയുന്നു. എണ്ണ, വാതകം തുടങ്ങിയ മേഖലകള്‍ക്കും ഫെറസ്, നോണ്‍-ഫെറസ് ലോഹങ്ങള്‍ക്കും ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ രാസവസ്തുക്കള്‍, രാസവളങ്ങള്‍, ഗ്യാസ് യൂട്ടിലിറ്റികള്‍, ശുദ്ധീകരണം, വിപണനം എന്നിങ്ങനെ എണ്ണയെ പ്രധാന അസംസ്‌കൃത വസ്തുവായി ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് പ്രതികൂലാവാസ്ഥ ഉണ്ടാകുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) പറഞ്ഞു. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം കൂടുതല്‍ കാലം […]


എണ്ണ ഇറക്കുമതിയില്‍ റഷ്യയെ ആശ്രയിക്കുന്നതിനാല്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം ഇന്ത്യയില്‍ പണപ്പെരുപ്പ സമ്മര്‍ദത്തിനിടയാക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) യുടെ റിപ്പോർട്ട് പറയുന്നു.

എണ്ണ, വാതകം തുടങ്ങിയ മേഖലകള്‍ക്കും ഫെറസ്, നോണ്‍-ഫെറസ് ലോഹങ്ങള്‍ക്കും ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയും.

എന്നാല്‍ രാസവസ്തുക്കള്‍, രാസവളങ്ങള്‍, ഗ്യാസ് യൂട്ടിലിറ്റികള്‍, ശുദ്ധീകരണം, വിപണനം എന്നിങ്ങനെ എണ്ണയെ പ്രധാന അസംസ്‌കൃത വസ്തുവായി ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് പ്രതികൂലാവാസ്ഥ ഉണ്ടാകുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) പറഞ്ഞു.

റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത് വളരെയധികം ആശങ്കയുയർത്തുന്ന കാര്യമാണ്.

ഇന്ധനം, രാസവസ്തുക്കള്‍, ലോഹങ്ങള്‍ എന്നിവയുടെ പ്രധാന കയറ്റുമതിക്കാരാണ് റഷ്യ. ഒട്ടുമിക്ക ജി7 രാജ്യങ്ങളും മോസ്‌കോയില്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഊര്‍ജം ഒഴികെയുള്ള വ്യാപാരത്തെ ഇത് പരിമിതപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

എന്നാൽ, ഇന്ത്യന്‍ ചരക്ക് വിപണിയിൽ റഷ്യയ്ക്ക് വലിയ പങ്കൊന്നുമില്ലെന്നും രാജ്യത്തിനുണ്ടാകാവുന്ന പ്രധാന പ്രശ്നം ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടം മൂലമായിരിക്കുമെന്നും ഇക്രയുടെ സാമ്പത്തിക വിദഗ്ദ്ധ അദിതി നായര്‍ പറഞ്ഞു.

ക്രൂഡ് വില ബാരലിന് 100 ഡോളറില്‍ കൂടുതലാണെങ്കിലും 630 ബില്യണ്‍ ഡോളറിന്റെ ഭീമമായ വിദേശനാണ്യ കരുതല്‍ ശേഖരമുള്ളതിനാലും കറന്റ് അക്കൗണ്ട് കമ്മി 3 ശതമാനത്തില്‍ താഴെ വരാനുള്ള സാധ്യതകള്‍ നിലനിൽക്കുന്നതിനാലും രൂപയുടെ മൂല്യം 78 നിന്ന് താഴില്ലെന്നും അദിതി നായര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വ്യാപാരത്തിന്റെ 1 ശതമാനം മാത്രമാണ് റഷ്യയുടെ പങ്ക്. ഇത് കൂടുതലും ചരക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഏജന്‍സി പറഞ്ഞു.

എണ്ണവിലയിലെ വര്‍ധന അന്തിമ ഉപഭോക്താവിനേയും ബാധിക്കുകയും ഇത് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധനവിന് കാരണമാവുകയും ചെയ്യുന്നു, റിപ്പോർട്ട് ചൂണ്ടിക്കാട്ടി.