11 July 2022 9:40 AM IST
Summary
ജൂണില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഏഴ് ശതമാനത്തിന് മുകളില്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യതയുള്ളതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടും, പെട്രോള്‍ ഡീസല്‍ നികുതി വെട്ടിക്കുറച്ചതും, ഭക്ഷ്യ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന്റെ വേഗത കുറച്ചു. എന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റ് പച്ചക്കറി വിലയില്‍ കനത്ത വര്‍ധനയാണ് സൃഷ്ടിച്ചത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ജൂണില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ 7.04 ശതമാനം എന്നത് ജൂണില്‍ 7.03ശതമാനമായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ മൂന്നാം […]
ജൂണില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഏഴ് ശതമാനത്തിന് മുകളില്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യതയുള്ളതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടും, പെട്രോള്‍ ഡീസല്‍ നികുതി വെട്ടിക്കുറച്ചതും, ഭക്ഷ്യ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന്റെ വേഗത കുറച്ചു. എന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റ് പച്ചക്കറി വിലയില്‍ കനത്ത വര്‍ധനയാണ് സൃഷ്ടിച്ചത്.
ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ജൂണില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ 7.04 ശതമാനം എന്നത് ജൂണില്‍ 7.03ശതമാനമായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം മാസവും പണപ്പെരുപ്പം ഏഴ് ശതമാനത്തിന് മുകളിലും ആറാം മാസത്തേക്ക് ആര്‍ബിഐയുടെ ഉയര്‍ന്ന ടോളറന്‍സ് ലക്ഷ്യമായ 6 ശതമാനത്തിന് മുകളിലും ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ജൂണില്‍ മിക്ക ചരക്ക് സേവന നികുതികളിലും പണപ്പെരുപ്പം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ എല്ലാ മേഖലകളിലും ആഭ്യന്തര വിലകളിലെ ഉയര്‍ച്ച നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ബാര്‍ക്ലേസിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായ രാഹുല്‍ ബജോറിയ വ്യക്തമാക്കുന്നത്. കൂടാതെ ഉയര്‍ന്ന ചരക്ക് വിലയില്‍ നിന്നുള്ള ഒരു കടന്നുകയറ്റം പല മേഖലകളിലും പ്രകടമാണ്.
ഈ വര്‍ഷം ഇതുവരെ ആര്‍ബിഐ പലിശനിരക്ക് 90 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.9 ശതമാനമായി ഉയര്‍ത്തിയിരുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ പലിശനിരക്ക് കൂട്ടിച്ചേര്‍ക്കാന്‍ ആര്‍ബിഐ ഒരുങ്ങുകയാണ്. പണപ്പെരുപ്പം ഡിസംബര്‍ വരെ നിര്‍ബന്ധിത ടാര്‍ഗെറ്റ് ബാന്‍ഡിന്റെ ടോപ്പ് എന്‍ഡില്‍ നിന്ന് താഴാന്‍ സാധ്യതയില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്തിടെ പറഞ്ഞത്. മെയ് മാസത്തെ മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.88% ല്‍ നിന്ന് 15.50% ആയി കുറഞ്ഞിരുന്നു.
ഉപഭോക്തൃ വിലപ്പെരുപ്പം സ്ഥിരത കൈവരിക്കുന്നതായി തോന്നുമെങ്കിലും, ഉയര്‍ന്ന ആഗോള ക്രൂഡ് ഓയില്‍ വിലയുംസ വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും രൂപയെ ഡോളറിനെതിരെ 79.38 എന്ന മൂല്യത്തിലേയ്ക്ക് തള്ളിവിട്ടു. മാത്രമല്ല ഉയര്‍ന്ന ഇറക്കുമതി പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
