image

14 July 2022 7:14 AM IST

Economy

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.6 ശതമാനം വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.6 ശതമാനം വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്
X

Summary

  പ്രതികൂലമായ സാഹചര്യങ്ങള്‍ക്കിടയിലും നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.1 ശതമാനം മുതല്‍ 7.6 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ഡെലോയിറ്റ് ഇന്ത്യ റിപ്പോര്‍ട്ട്. പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കുറച്ചുകാലത്തേക്ക് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിലോയിറ്റ് ഇന്ത്യ  വ്യക്തമാക്കി. അതേസമയം 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രവചിക്കുന്നത്. യുഎസ് ഡോളറിനെതിരെ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ രൂപ നഷ്ടപ്പെട്ട […]


പ്രതികൂലമായ സാഹചര്യങ്ങള്‍ക്കിടയിലും നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.1 ശതമാനം മുതല്‍ 7.6 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ഡെലോയിറ്റ് ഇന്ത്യ റിപ്പോര്‍ട്ട്.
പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കുറച്ചുകാലത്തേക്ക് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിലോയിറ്റ് ഇന്ത്യ വ്യക്തമാക്കി.
അതേസമയം 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രവചിക്കുന്നത്.
യുഎസ് ഡോളറിനെതിരെ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ രൂപ നഷ്ടപ്പെട്ട നില വീണ്ടെടുക്കും. ഇന്ത്യയുടെ താരതമ്യേന ശക്തമായ വീണ്ടെടുക്കലാകുമെന്ന് വിലയിരുത്തുന്നത്. ബുധനാഴ്ച യുഎസ് കറന്‍സിയ്ക്കെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഇടിഞ്ഞ് 79.62 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തിയിരുന്നു.
'ദുഷ്‌കരമായ സമയങ്ങളില്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും ചെലവ് കുറഞ്ഞതുമായ നിക്ഷേപങ്ങളും മികച്ച കയറ്റുമതി നേട്ടങ്ങളും മറ്റ് ഘടകങ്ങള്‍ക്കൊപ്പം, ഇന്ത്യക്ക് അനുകൂലമായി പ്രവര്‍ത്തിക്കും,' ഡിലോയിറ്റ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധന്‍ റുംകി മജുംദാര്‍ പറഞ്ഞു.