20 July 2022 10:44 AM IST
Summary
ഗവേഷണ വികസന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2020 ലെ 55.77 ദശലക്ഷം ഡോളറില്‍ നിന്ന് 2021 ല്‍ 343.64 ദശലക്ഷം ഡോളറായി ഉയര്‍ന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ബാധകമായ നിയമങ്ങള്‍/നിയന്ത്രങ്ങള്‍, സുരക്ഷ, മറ്റ് വ്യവസ്ഥകള്‍ എന്നിവയ്ക്ക് വിധേയമായി ഗവേഷണ-വികസന മേഖലയില്‍ 100 ശതമാനം ഓട്ടോമാറ്റിക് റൂട്ടില്‍ എഫ്ഡിഐ അനുവദനീയമാണ്. 2021-ല്‍ ഗവേഷണ വികസന മേഖലയില്‍ കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ ഇക്വിറ്റി സ്വീകരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തൊട്ടുപിന്നാലെ തെലങ്കാനയും ഹരിയാനയും ഉണ്ട്. 2021-ല്‍ […]
ഗവേഷണ വികസന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2020 ലെ 55.77 ദശലക്ഷം ഡോളറില്‍ നിന്ന് 2021 ല്‍ 343.64 ദശലക്ഷം ഡോളറായി ഉയര്‍ന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ബാധകമായ നിയമങ്ങള്‍/നിയന്ത്രങ്ങള്‍, സുരക്ഷ, മറ്റ് വ്യവസ്ഥകള്‍ എന്നിവയ്ക്ക് വിധേയമായി ഗവേഷണ-വികസന മേഖലയില്‍ 100 ശതമാനം ഓട്ടോമാറ്റിക് റൂട്ടില്‍ എഫ്ഡിഐ അനുവദനീയമാണ്. 2021-ല്‍ ഗവേഷണ വികസന മേഖലയില്‍ കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ ഇക്വിറ്റി സ്വീകരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തൊട്ടുപിന്നാലെ തെലങ്കാനയും ഹരിയാനയും ഉണ്ട്.
2021-ല്‍ മൊത്തം എഫ്ഡിഐ ഇക്വിറ്റിയുടെ 40 ശതമാനം വിഹിതത്തോടെ ഗവേഷണ വികസന മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. 35 ശതമാനത്തോടെ ജര്‍മ്മനിയും 11 ശതമാനത്തോടെ യുഎസും പിന്നാലെയുണ്ട്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021-ല്‍ ഡെയ്മ്ലര്‍ ട്രക്ക് ഇന്നൊവേഷന്‍ സെന്ററാണ് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന ഏറ്റവും മികച്ച കമ്പനി. ഇതിന് പിന്നാലെ അരഗന്‍ ലൈഫ് സയന്‍സസും സ്റ്റെലിസ് ബയോഫാര്‍മയും ഈ ലിസ്റ്റിലുണ്ട്. എഫ്ഡിഐ സമ്പദ്വ്യവസ്ഥയില്‍ ദീര്‍ഘകാല സുസ്ഥിര മൂലധനം ഉറപ്പാക്കുകയും സാങ്കേതിക കൈമാറ്റം, തന്ത്രപ്രധാന മേഖലകളുടെ വികസനം, നവീകരണം എന്നിവയിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
