image

17 Aug 2022 4:10 AM IST

Economy

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയില്‍ 13.93 ശതമാനം

PTI

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയില്‍ 13.93 ശതമാനം
X

Summary

ഡെല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) ജൂലൈ മാസത്തില്‍ കുറഞ്ഞ് 13.93 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെയും വ്യാവസായിക  ഉല്‍പ്പന്നങ്ങളുടെയും വില ഇടിഞ്ഞതിനാലാണിത്. ഇത് ജൂണില്‍ 15.18 ശതമാനവും മെയ് മാസത്തില്‍ റെക്കോര്‍ഡ് നിലയായ 15.88 ശതമാനവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇത് 11.57 ശതമാനമായിരുന്നു. ഭക്ഷ്യ പണപ്പെരുപ്പം ജൂണില്‍ 14.39 ശതമാനമായിരുന്നത് ജൂലൈയില്‍ 10.77 ശതമാനമായി കുറഞ്ഞു. ജൂലായില്‍ പച്ചക്കറി വിലക്കയറ്റം 18 ശതമാനത്തിലെത്തി. ഇതിനു തൊട്ടുമുന്‍പുള്ള മാസം അത് 56.75 ശതമാനമായിരുന്നു. ഇന്ധനവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം […]


ഡെല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) ജൂലൈ മാസത്തില്‍ കുറഞ്ഞ് 13.93 ശതമാനമായി.

ഭക്ഷ്യവസ്തുക്കളുടെയും വ്യാവസായിക ഉല്‍പ്പന്നങ്ങളുടെയും വില ഇടിഞ്ഞതിനാലാണിത്. ഇത് ജൂണില്‍ 15.18 ശതമാനവും മെയ് മാസത്തില്‍ റെക്കോര്‍ഡ് നിലയായ 15.88 ശതമാനവുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇത് 11.57 ശതമാനമായിരുന്നു.

ഭക്ഷ്യ പണപ്പെരുപ്പം ജൂണില്‍ 14.39 ശതമാനമായിരുന്നത് ജൂലൈയില്‍ 10.77 ശതമാനമായി കുറഞ്ഞു. ജൂലായില്‍ പച്ചക്കറി വിലക്കയറ്റം 18 ശതമാനത്തിലെത്തി. ഇതിനു തൊട്ടുമുന്‍പുള്ള മാസം അത് 56.75 ശതമാനമായിരുന്നു.

ഇന്ധനവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണ്‍ മാസത്തിലെ 40.38 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 43.75 ശതമാനമായി.

നിര്‍മ്മാണോത്പ്പന്നങ്ങളുടെ പണപ്പെരുപ്പം 8.16 ശതമാനവും എണ്ണക്കുരുക്കളുടെത് (-)4.06 ശതമാനവുമാണ്.

റീട്ടെയില്‍ പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ പണനയചട്ടം രൂപപ്പെടുത്തുന്നത്. റീട്ടെയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഏഴാം മാസവും ആശ്വാസ പരിധിയിലായിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ ഈ വര്‍ഷം മൂന്നു തവണയായി റിപ്പോ നിരക്ക് 5.40 ശതമാനമായി ഉയര്‍ത്തിയിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 6.7 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.