4 Sept 2022 6:43 AM IST
Summary
ഡെല്‍ഹി: ഇന്ത്യയുടെ വിദേശ കടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനം ഉയര്‍ന്ന് 620.7 ബില്യണ്‍ ഡോളിലെത്തി. കേന്ദ്ര ധനമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിന്റെ 53.2 ശതമാനവും യു.എസ്. ഡോളറില്‍ ആണെങ്കില്‍, 31.2 ശതമാനമായി കണക്കാക്കിയ കടം ഇന്ത്യന്‍ രൂപയുടേതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വിദേശ കടം 620.7 ബില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുമ്പത്തെ നിലയേക്കാള്‍ 8.2 ശതമാനം വര്‍ധിച്ചു. ജിഡിപിയുടെ അനുപാതത്തില്‍ വിദേശ കടം 19.9 ശതമാനമാണ്. അതേസമയം, […]
ഡെല്‍ഹി: ഇന്ത്യയുടെ വിദേശ കടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനം ഉയര്‍ന്ന് 620.7 ബില്യണ്‍ ഡോളിലെത്തി. കേന്ദ്ര ധനമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിന്റെ 53.2 ശതമാനവും യു.എസ്. ഡോളറില്‍ ആണെങ്കില്‍, 31.2 ശതമാനമായി കണക്കാക്കിയ കടം ഇന്ത്യന്‍ രൂപയുടേതാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വിദേശ കടം 620.7 ബില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുമ്പത്തെ നിലയേക്കാള്‍ 8.2 ശതമാനം വര്‍ധിച്ചു. ജിഡിപിയുടെ അനുപാതത്തില്‍ വിദേശ കടം 19.9 ശതമാനമാണ്. അതേസമയം, കരുതല്‍ ധനം വിദേശ കടത്തിന്റെ അനുപാതം 97.8 ശതമാനമാണ്.
499.1 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കിയ ദീര്‍ഘകാല കടം 80.4 ശതമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്. അതേസമയം ഹ്രസ്വകാല കടം 121.7 ബില്യണ്‍ യുഎസ് ഡോളറാണ് മൊത്തം തുകയുടെ 19.6 ശതമാനം വരുമിത്.
202122 കാലയളവില്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) അധികമായി അനുവദിച്ചതിനാല്‍, 130.7 ബില്യണ്‍ ഡോളറിലുള്ള പരമാധികാര കടം ഒരു വര്‍ഷം മുമ്പത്തെ നിലയേക്കാള്‍ 17.1 ശതമാനം ഉയര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
