image

8 Feb 2024 9:45 AM GMT

Economy

സബ്സിഡി നിരക്കില്‍ വിറ്റഴിച്ചത് 2,75,936 മെട്രിക് ടണ്‍ ഭാരത് ആട്ട

MyFin Desk

2,75,936 metric ton of bharat atta was sold at subsidized rates
X

Summary

  • കിലോയ്ക്ക് 27.50 രൂപയില്‍ കൂടാത്ത പരമാവധി റീട്ടെയില്‍ വിലയ്ക്കാണ് ഭാരത് ആട്ട വില്‍ക്കുന്നത്
  • കിലോഗ്രാമിന് 29 രൂപയില്‍ കൂടാത്ത എംആര്‍പി നിരക്കില്‍ 'ഭാരത്' ബ്രാന്‍ഡിന് കീഴിലുള്ള അരിയുടെ ചില്ലറ വില്‍പ്പനയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്
  • സബ്സിഡിയുള്ള ഭാരത് ദാല്‍ (ചന ദാല്‍), ഉള്ളി എന്നിവയും റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിക്കുന്നുണ്ട്


ഭാരത് ആട്ട ബ്രാന്‍ഡിന് കീഴില്‍ 2,75,936 മെട്രിക് ടണ്‍ ആട്ട വിറ്റഴിച്ച് സര്‍ക്കാര്‍. സാധാരണ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ആട്ട ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭാരത് ആട്ട കൂടാതെ സബ്സിഡിയുള്ള ഭാരത് ദാല്‍ (ചന ദാല്‍), ഉള്ളി എന്നിവയും കേന്ദ്ര/സംസ്ഥാന സഹകരണ ഏജന്‍സികള്‍ ഫിസിക്കല്‍/മൊബൈല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിക്കുന്നുണ്ട്.

2,75,936 മെട്രിക് ടണ്‍ ഭാരത് ആട്ട, 2,96,802 മെട്രിക് ടണ്‍ ഭാരത് ദാല്‍ (ചാന), 3,04,40,547 കിലോ ഉള്ളി എന്നിവ സാധാരണ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ വിറ്റഴിച്ചു. സാധാരണ ഉപഭോക്താക്കള്‍ക്ക് കിലോഗ്രാമിന് 29 രൂപയില്‍ കൂടാത്ത എംആര്‍പി നിരക്കില്‍ 'ഭാരത്' ബ്രാന്‍ഡിന് കീഴിലുള്ള അരിയുടെ ചില്ലറ വില്‍പ്പനയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

ആട്ടയുടെ വില നിയന്ത്രിക്കുന്നതിനായി കേന്ദ്രീയ ഭണ്ഡാര്‍, നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF), നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലൂടെ 6 ലക്ഷം മെട്രിക്ക് ടണ്‍ ഗോതമ്പ് കിലോഗ്രാമിന് 21.50 രൂപാ നിരക്കില്‍ അനുവദിച്ചു.

ആട്ടയുടെ അഖിലേന്ത്യാ ശരാശരി റീട്ടെയില്‍ വിലയേക്കാള്‍ കുറവായ കിലോയ്ക്ക് 27.50 രൂപയില്‍ കൂടാത്ത പരമാവധി റീട്ടെയില്‍ വിലയ്ക്കാണ് ഭാരത് ആട്ട വില്‍ക്കുന്നത്. കേന്ദ്രീയ ഭണ്ഡാര്‍ അവരുടെ ഫിസിക്കല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെയും മറ്റ് റീട്ടെയില്‍ ശൃംഖലകളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് ആട്ട വില്‍ക്കുന്നു.

2024 ജനുവരി ഒന്നിലെ കണക്കനുസരിച്ച്, സെന്‍ട്രല്‍ പൂളിലെ ഗോതമ്പിന്റെയും അരിയുടെയും സ്റ്റോക്ക് യഥാക്രമം 163.53 ലക്ഷം മെട്രിക് ടണ്ണും 181.76 ലക്ഷം മെട്രിക് ടണ്ണും ആയിരുന്നു, അത് ബഫര്‍ സ്റ്റോക്കിംഗ് മാനദണ്ഡങ്ങള്‍ക്ക് മുകളിലാണ്.

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.