image

10 Dec 2025 9:01 PM IST

Economy

35 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ആമസോണ്‍; രാജ്യത്തിന്റെ സാങ്കേതിക ഭാവിക്ക് എന്താണ് നേട്ടം?

MyFin Desk

35 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ആമസോണ്‍;  രാജ്യത്തിന്റെ സാങ്കേതിക ഭാവിക്ക് എന്താണ് നേട്ടം?
X

Summary

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിലവിലെ 20 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി ഉയര്‍ത്തും


വമ്പന്‍ പ്രഖ്യാപനവുമായി ആമസോണ്‍. ഇന്ത്യയില്‍ 2030 ഓടെ 35 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍. ആമസോണ്‍ സംഭവ് ഉച്ചകോടിയിലാണ് പ്രഖ്യാപനം.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിലവിലെ 20 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും 2030 ആകുമ്പോഴേക്കും 10 ലക്ഷത്തോളം നേരിട്ടുള്ള, പരോക്ഷ, സീസണല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി ആമസോണിലെ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ പറഞ്ഞു.

ഈ വര്‍ഷം യുഎസിലെ പ്രമുഖ ടെക് സ്ഥാപനങ്ങള്‍, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലേക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്-ടെക് വളര്‍ച്ചയ്ക്കുള്ള കേന്ദ്രമായി ഇന്ത്യ മാറുന്നു എന്നതിനുള്ള ഉദാഹരണമാണിത്. അതില്‍ ഇപ്പോള്‍ അവസാനമായി ആമസോണിന്റെ വമ്പന്‍ പ്രഖ്യാപനമാണ് വന്നിട്ടുള്ളത്.

എഐ ഉപയോഗിച്ച് കയറ്റുമതി വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുമാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ എഐ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്കായി 17.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ചൊവ്വാഴ്ച മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇത് ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായി മാറി.

അതേസമയം, ഗൂഗിള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.

2010 മുതല്‍ ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. 2023 ല്‍ 26 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.