image

20 Nov 2025 7:24 PM IST

Economy

വളർച്ചക്കിടയിലും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട് ഒട്ടേറെ വെല്ലുവിളികൾ; മുന്നറിയിപ്പുമായി എച്ച്എസ്ബിസി

MyFin Desk

വളർച്ചക്കിടയിലും ഇന്ത്യയെ  കാത്തിരിക്കുന്നുണ്ട് ഒട്ടേറെ   വെല്ലുവിളികൾ; മുന്നറിയിപ്പുമായി എച്ച്എസ്ബിസി
X

Summary

ഡിസംബറില്‍ റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് എച്ച്എസ്ബിസി റിപ്പോർട്ട്


2026ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി എന്താണ്? ശക്തമായ വളര്‍ച്ച തുടരുമ്പോഴും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമോ? ഡിസംബറില്‍ നിരക്ക് കുറവിന് തയ്യാറായേക്കും എന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്. ഇതിന് കാരണം പണപ്പെരുപ്പം കുറയുന്നതാണ്.

എന്നാല്‍ 2026-ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വളര്‍ച്ചാ അനിശ്ചിതത്വങ്ങളാണോ ? ശക്തമായ വളര്‍ച്ചയുണ്ടാകും. എന്നാല്‍ മറഞ്ഞിരിക്കുന്ന വെല്ലുവിളികളുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇന്ത്യ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 7.5% വരെയും ഡിസംബര്‍ പാദത്തില്‍ ൭ ശതമാനത്തിലധികവുമാകാം.

മെച്ചപ്പെട്ട മണ്‍സൂണ്‍, നികുതി പരിഷ്‌കാരം, കുറഞ്ഞ പണപ്പെരുപ്പം, മൂലധനച്ചെലവിലെ വര്‍ദ്ധനവ് എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമാവുന്നത്. എന്നാല്‍, മാര്‍ച്ച് പാദത്തില്‍ വളര്‍ച്ചാ നിരക്ക് 6% വരെ കുറയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.വാഹന മേഖലയിലെ ഇളവുകള്‍ പിന്‍വലിക്കുന്നത് ഉപഭോഗത്തെ ബാധിച്ചേക്കാം.നികുതി വരുമാനം കുറവായത് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കും. ഒപ്പം കയറ്റുമതി മാന്ദ്യവും വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഡിസംബറിൽ നിരക്കിളവ് വരുമോ?

വളര്‍ച്ച ശക്തമാണ്. എങ്കിലും പലിശ നിരക്ക് റിസര്‍വ് ബാങ്ക് വെട്ടികുറയ്ക്കുമെന്നാണ് എച്ച്എസ്ബിസി സാമ്പത്തിക വിദഗ്ധൻ പ്രഞ്ചുല്‍ ഭണ്ഡാരി പറയുന്നത്. റിസര്‍വ് ബാങ്കിന്റെ പ്രഥമ ലക്ഷ്യം പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ്. നിലവില്‍ പണപ്പെരുപ്പം 2%ത്തിന് താഴെയാണ്. സാമ്പത്തിക വളർച്ച ഉയർത്താൻ ഡിസംബറില്‍ നിരക്ക് കുറവ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ 2026-ന്റെ തുടക്കത്തില്‍ വളര്‍ച്ചാ അനിശ്ചിതത്വങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍, ഫെബ്രുവരിയിലോ ഏപ്രിലിലോ മറ്റൊരു നിരക്ക് കുറവ് കൂടി പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍, ഇന്ത്യയില്‍ കുറഞ്ഞ പണപ്പെരുപ്പം പ്രതീക്ഷിക്കാം. ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചിക 0.25% ആയിരുന്നു. ജിഎസ്ടി നികുതി കുറച്ചതിന്റെ ഫലം മൂന്നിലൊന്ന് മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു