image

8 Jan 2026 5:09 PM IST

Economy

ചൈനീസ് വോള്‍ ലംഘിച്ച് ബാങ്ക് ഓഫ് അമേരിക്ക; സെബി കുരുക്ക് മുറുക്കുമോ?

MyFin Desk

ചൈനീസ് വോള്‍ ലംഘിച്ച് ബാങ്ക് ഓഫ് അമേരിക്ക;  സെബി കുരുക്ക് മുറുക്കുമോ?
X

Summary

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ലോകത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്കെതിരേ സെബി പുറത്ത് വിട്ടിരിക്കുന്നത്


ബാങ്ക് ഓഫ് അമേരിക്ക ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് സെബിയുടെ കണ്ടെത്തല്‍. ഓഹരി വില്‍പന സുഗമമാക്കാന്‍ ബാങ്കിന്റെ ഡീല്‍, രഹസ്യമായി പുറത്തുവിട്ടുവെന്നും റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ലോകത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്കെതിരേ സെബി പുറത്ത് വിട്ടിരിക്കുന്നത്.

ചൈനീസ് വോള്‍ നിയമലംഘനമാണ് സെബിയുടെ ആരോപണം.ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനുള്ളില്‍ ഡീല്‍ നടത്തുന്ന ടീമും ഓഹരികള്‍ വില്‍ക്കുന്ന ബ്രോക്കിംഗ് അല്ലെങ്കില്‍ റിസര്‍ച്ച് ടീമും തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ പാടില്ല എന്ന കര്‍ശന നിയമമുണ്ട്. ഇതിനെയാണ് ചൈനീസ് വോള്‍ എന്ന് വിളിക്കുന്നത്.

2024 മാര്‍ച്ചില്‍ നടന്ന ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഓഹരി വില്‍പ്പനയിലാണ് ബാങ്ക് ഓഫ് അമേരിക്ക ചൈനീസ് വാള്‍ ലംഘിച്ചതെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1,400 കോടി രൂപയുടെ ഓഹരി വില്‍പന സുഗമമാക്കാന്‍ ബാങ്കിന്റെ കരാറില്‍ ഉള്‍പ്പെട്ട ടീം രഹസ്യ വിവരങ്ങള്‍ മുന്‍കൂട്ടി പുറത്തുവിട്ടു. ബാങ്കിന്റെ റിസര്‍ച്ച് ടീമിനെയും സിന്‍ഡിക്കേറ്റ് ടീമിനെയും ഉപയോഗിച്ച് വന്‍കിട നിക്ഷേപകരെ ബാങ്ക് മുന്‍കൂട്ടി ബന്ധപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്. മൂന്ന് പ്രമുഖ നിക്ഷേപകരുമായി ബാങ്ക് നിയമവിരുദ്ധമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി, നോര്‍വേയുടെ സെന്‍ട്രല്‍ ബാങ്ക്,ഇന്ത്യയിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനം എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്. ബാങ്ക് ഓഫ് അമേരിക്ക ഈ കേസില്‍ സെബിയോട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും വസ്തുതകള്‍ മറച്ചുവെച്ചുവെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

നിക്ഷേപകരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ബാങ്ക് ആദ്യം വാദിച്ചു.എന്നാല്‍ നിക്ഷേപകരില്‍ നിന്ന് തന്നെ സെബി തെളിവുകള്‍ ശേഖരിച്ചതോടെ ബാങ്കിന് മൊഴി മാറ്റേണ്ടി വന്നു.

ആഭ്യന്തര അന്വേഷണത്തെത്തുടര്‍ന്ന് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബാങ്ക് പുറത്താക്കി. എങ്കിലും, കുറ്റം സമ്മതിക്കാതെ തന്നെ പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബാങ്ക് ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.ആഗോള ബാങ്കുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്നത് വിദേശ നിക്ഷേപകരുടെ വിശ്വാസത്തെ ബാധിച്ചേക്കാം.ഒത്തുതീര്‍പ്പ് അപേക്ഷ അംഗീകരിച്ചില്ലെങ്കില്‍ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് വന്‍ തുക പിഴയായി നല്‍കേണ്ടി വരും.