image

29 Dec 2025 4:17 PM IST

Economy

വമ്പന്‍ പദ്ധതി വരുന്നു: പ്രതിരോധ ഓഹരികള്‍ നിക്ഷേപക റഡാറിലേക്ക്

MyFin Desk

വമ്പന്‍ പദ്ധതി വരുന്നു: പ്രതിരോധ   ഓഹരികള്‍ നിക്ഷേപക റഡാറിലേക്ക്
X

Summary

പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ആണ് ഈ വമ്പന്‍ പ്രൊപ്പോസലിന് അനുമതി നല്‍കിയത്


80,000 കോടി രൂപയുടെ പ്രതിരോധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍. കരാറിന്റെ ഭൂരിഭാഗവും ലഭിക്കുക ഇന്ത്യന്‍ കമ്പനികള്‍ക്ക്. പ്രതിരോധ ഓഹരികള്‍ നിക്ഷേപക റഡാറിലേക്കെന്നും റിപ്പോര്‍ട്ട്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ആണ് ഈ വമ്പന്‍ പ്രൊപ്പോസലിന് അനുമതി നല്‍കിയത്.

സേനകളെ അത്യാധുനികമാക്കുക ലക്ഷ്യം

കര, വ്യോമ, നാവിക സേനകളെ അത്യാധുനികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതില്‍ ഭൂരിഭാഗവും ആഭ്യന്തര കമ്പനികളില്‍ നിന്നാണ് സംഭരിക്കുന്നത് എന്നതുകൊണ്ട് തന്നെ മെയ്ഡ് ഇന്‍ ഇന്ത്യ പ്രതിരോധ ഓഹരികള്‍ക്ക് ഇത് വലിയ ഊര്‍ജ്ജമാകും.

ആര്‍മിക്ക് കരുത്തേകാന്‍ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍, ലോ-ലെവല്‍ റഡാറുകള്‍, പിനാക റോക്കറ്റ് സിസ്റ്റത്തിനായുള്ള ദീര്‍ഘദൂര ഗൈഡഡ് വെടിക്കോപ്പുകള്‍ എന്നിവ എത്തുമ്പോള്‍, നാവികസേനയ്ക്കായി ഹൈ-ഫ്രീക്വന്‍സി റേഡിയോകളും നിരീക്ഷണ ഡ്രോണുകളും സജ്ജമാകും. വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ അസ്ത്ര മിസൈലുകളും സ്പൈസ്-1000 ഗൈഡന്‍സ് കിറ്റുകളും പുതിയ ഓര്‍ഡറുകളുടെ പട്ടികയിലുണ്ട്.

ഡ്രോണ്‍ സാങ്കേതിക വിദ്യക്കും മുന്‍തൂക്കം

പ്രഖ്യാപനം പുറത്തുവന്നതോടെ പ്രതിരോധ ഓഹരികള്‍ ബ്രോക്കറേജുകളുടെയും നിക്ഷേപകരുടെയും റഡാറിലെത്തി.ഭാരത് ഇലക്ട്രോണിക്സ് , ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് എന്നീ മുന്‍നിര കമ്പനികള്‍ക്ക് പുറമെ, ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെന്‍ ടെക് പോലുള്ള കമ്പനികള്‍ക്കും ഈ പദ്ധതിയുടെ നേട്ടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.