18 Oct 2023 4:45 PM IST
Summary
- ദീപാവലി ഉത്സവത്തിന് മുന്നോടിയായാണ് അഡ്-ഹോക്ക് ബോണസുകളുടെ അംഗീകാരം
- 2022-23 വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസം തുടര്‍ച്ചയായി ജോലി ചെയ്യുകയും ചെയ്തിരിക്കണം.
- പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് യോഗ്യതയില്ല
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലിക്കു 7000 രൂപവരെ ബോണസ് നൽകും.
എക്സ്പെന്‍ഡിച്ചര്‍ ഡിപ്പാർട്മെന്റിന്റെ ഉത്തരവ് അനുസരിച്ച് 7000 രൂപയാണ് ബോണസ് പരിധി.യോഗ്യരായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ ഗ്രൂപ്പ് സിയിലുള്ളവരും ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസ് സ്‌കീമില്‍ ഉള്‍പ്പെടാത്ത ഗ്രൂപ്പ് ബിയിലെ എല്ലാ നോണ്‍-ഗസറ്റഡ് ജീവനക്കാരും ഉള്‍പ്പെടുന്നു.സെന്‍ട്രല്‍ പാരാ മിലിട്ടറി ഫോഴ്സുകളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്‍ക്കും ഈ ബോണസ് ലഭിക്കും എന്ന് ഉത്തരവ് പറയുന്നു.
ബോണസിന് യോഗ്യത നേടുന്നതിന്, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 2023 മാര്‍ച്ച് 31-ന് സര്‍വീസില്‍ ഉണ്ടായിരിക്കുകയും 2022-23 വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസം തുടര്‍ച്ചയായി ജോലി ചെയ്യുകയും ചെയ്തിരിക്കണം.
സേവനത്തില്‍ ഇടവേളയില്ലയെങ്കില്‍,അഡ്-ഹോക്ക് അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും.എന്നാല്‍ 1200 രൂപയാണ് അവരുടെ പരിധി.
എന്നാല്‍ നാമമാത്രമായ നിശ്ചിത വേതനം ലഭിക്കുന്ന പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഇതിന് യോഗ്യതയില്ല.
കൂടാതെ പ്രോ-റാറ്റ പേയ്മെന്റ്(ആനുപാതിക) യോഗ്യരായ ജീവനക്കാര്‍ക്ക് ആറ് മാസം മുതല്‍ ഒരു മുഴുവന്‍ വര്‍ഷം വരെയുള്ള തുടര്‍ച്ചയായ സേവന കാലയളവിലേക്ക് ബോണസ് അനുവദനീയമായിരിക്കും.
2021 -2022 സാമ്പത്തിക വർഷത്തിലും 7000 രൂപയായുരുന്നു ബോൻസ് പരിധി.
4% ഡി എ നൽകും
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷേമബത്ത(ഡിഎ) 4 ശതമാനം കൂടി നൽകും ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡി എ .നിലവിലെ 42 ശതമാനത്തില്‍ നിന്നും 46 ശതമാനമായി ഉയരും.47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെന്‍ഷൻകാരുമുള്‍പ്പെടെ 117.34 ലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും .
ബുധനാഴ്ചത്തെ പാർലമെൻ്റ് യോഗത്തിന് ശേഷം കേന്ദ്രമന്ത്രിസഭ ഇത് പ്രഖ്യാപിച്ചേക്കും.ദീപാവലിക്ക് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഈ നീക്കം.
പഠിക്കാം & സമ്പാദിക്കാം
Home
