image

2 Feb 2026 5:17 PM IST

Economy

Budget 2026: വിപണിക്ക് നേട്ടമോ? പ്രമുഖ ബ്രോക്കറേജുകളുടെ വിലയിരുത്തലുകൾ ഇങ്ങനെ!

MyFin Desk

post budget news
X

post budget 

Summary

STT വർദ്ധനവ് തിരിച്ചടിയായെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തം; ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ ആഗോള വിദഗ്ധർ ശുഭപ്രതീക്ഷയിൽ.


ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി വിപണിയ്ക്ക് ഗുണകരമെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍. ഈ ബജറ്റ് വിപണിക്ക് പെട്ടെന്നുള്ള കുതിപ്പ് നല്‍കുന്നതല്ല, മറിച്ച് ദീര്‍ഘകാല വളര്‍ച്ചയെ ലക്ഷ്യം വെച്ചുള്ളതാണ്. ധനക്കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ വര്‍ദ്ധിച്ച ചെലവും ശുഭസൂചനയാണ്. എന്നാല്‍ ടാക്‌സ് ഇളവുകള്‍ ഇല്ലാത്തതും എസ്ടിടി വര്‍ദ്ധനവും നിക്ഷേപകര്‍ക്ക് നിരാശ നല്‍കിയെന്നാണ് ബേണ്‍സ്റ്റീന്‍ ബ്രോക്കറേജ് പറയുന്നത്. അതസമയം, വിപണിയുടെ സ്ഥിരതയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നു. ഡെറിവേറ്റീവ് വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കാനാണ് എസ്ടിടി വര്‍ദ്ധിപ്പിച്ചത്. ഇത് താല്‍ക്കാലികമായി വിപണിയെ ബാധിക്കുമെങ്കിലും വരും വര്‍ഷങ്ങളില്‍ കോര്‍പ്പറേറ്റ് ലാഭക്ഷമത വര്‍ദ്ധിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വ്യക്തമാക്കി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , സര്‍വീസ് സെക്ടര്‍ എന്നിവയ്ക്കുള്ള പിന്തുണ വിപണിക്ക് കരുത്താകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.ഫിനാന്‍ഷ്യല്‍സ്, കണ്‍സ്യൂമര്‍ ഡിസ്‌ക്രിഷണറി മേഖലകളില്‍ ഇവര്‍ Overweight റേറ്റിംഗ് നല്‍കുന്നു. എസ്ടിടി വര്‍ദ്ധനവ് ഓഹരി വ്യാപാര അളവിനെ ഏകദേശം 5 ശതമാനം വരെ ബാധിച്ചേക്കാം. എന്നാല്‍ ഡാറ്റാ സെന്ററുകള്‍ക്കും പവര്‍ എക്യുപ്മെന്റ് കമ്പനികള്‍ക്കും ബജറ്റ് വലിയ നേട്ടമുണ്ടാക്കും. പിഎസ്യു ബാങ്കുകളുടെ കാര്യത്തില്‍ പുതിയ ലയന പ്രഖ്യാപനങ്ങള്‍ ഇല്ലാത്തത് നേരിയ നിരാശയുണ്ടാക്കിയെന്നാണ് ജെഫറീസ് പറയുന്നത്.സെന്‍സെക്‌സ് ഇപ്പോള്‍ 80,000 നിലവാരത്തിലും നിഫ്റ്റി 24,800 പോയിന്റിന് മുകളിലും നിലയുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രോക്കറേജുകള്‍ വ്യക്തമാക്കി. ഓട്ടോ, ഐടി, ടെക്നോളജി, ഫിനാന്‍ഷ്യല്‍സ് എന്നിവ നിക്ഷേപത്തിന് അനുയോജ്യമാണെന്ന് മോത്തിലാല്‍ ഒസ്വാള്‍ പറയുന്നു.ഹെല്‍ത്ത് കെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, സിമന്റ് സെക്ടറുകള്‍ക്ക് ന്യൂട്രല്‍ റേറ്റിങും ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍സ്, യൂട്ടിലിറ്റീസിവ് ജാഗ്രാത നിര്‍ദേശവുമാണ് ബ്രോക്കറേജ് നല്‍കിയത്.ചുരുക്കത്തില്‍, ബജറ്റിലെ നികുതി വര്‍ദ്ധനവ് വിപണിയെ തളര്‍ത്തിയിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നാണ് ബ്രോക്കറേജുകള്‍ പറയുന്നത്. നിക്ഷേപകര്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ക്വാളിറ്റി ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.