9 Jan 2026 5:10 PM IST
Summary
ക്യാപെക്സില്‍ 10-12% വരെ വര്‍ദ്ധന പ്രതീക്ഷിക്കുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്
വരാനിരിക്കുന്ന ബജറ്റില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായി മൂലധനച്ചെലവ് മാറുമെന്ന് റിപ്പോര്‍ട്ട്. ക്യാപെക്സില്‍ 10-12% വരെ വര്‍ദ്ധന പ്രതീക്ഷിക്കുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യത്തിന് ഊര്‍ജ്ജം പകരുക ക്യാപെക്സായിരിക്കും. ഇത് ഏകദേശം 12 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.വന്ദേ ഭാരത് ട്രെയിനുകളുടെ വിപുലീകരണം, ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയ്ക്കായി വന്‍തുക നീക്കിവെച്ചേക്കാമെന്നും സാമ്പത്തിക ലോകം വിലയിരുത്തുന്നു.
ഹൈവേ വികസനത്തിനും ലോജിസ്റ്റിക്സ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന ലഭിക്കും.സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപത്തിന് നല്‍കുന്ന പലിശരഹിത വായ്പാ പദ്ധതിയുടെ വിഹിതം 25 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയേക്കാം.നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി നാഷണല്‍ മാനുഫാക്ചറിംഗ് മിഷന്‍ പോലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും സാധ്യത.
ചിപ്പുകളും ഡിസ്‌പ്ലേകളും പ്രാദേശികമായി നിര്‍മ്മിക്കുന്നതിനായുള്ള ഇക്കോസിസ്റ്റം ശക്തിപ്പെടുത്താന്‍ പുതിയ ഇളവുകള്‍ പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ തൊഴില്‍സാധ്യതയുള്ള മേഖലകളിലേക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
