25 Jan 2026 5:04 PM IST
Summary
വിലയിലെ കുതിപ്പ് സ്ട്രക്ചറല്‍ ബുള്‍ മാര്‍ക്കറ്റിന്റെ' സൂചനയെന്ന് വിദഗ്ധര്‍. സ്വര്‍ണത്തിന് 1.54 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെ ശക്തമായ സപ്പോര്‍ട്ട് ഉണ്ടെന്നും, 1.6 ലക്ഷം മറികടന്നാല്‍ വില 1.65 ലക്ഷം വരെ പോകാമെന്നും വിലയിരുത്തല്‍
ഫെബ്രുവരി 1 ഞായറാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, സ്വര്‍ണം-വെള്ളി നിക്ഷേപകര്‍ ജാഗ്രതയില്‍. വിലയിലെ കുതിപ്പ് സ്ട്രക്ചറല്‍ ബുള്‍ മാര്‍ക്കറ്റിന്റെ' സൂചനയെന്ന് വിദഗ്ധര്‍. വിപണി വിദഗ്ധനായ പൊന്‍മുടി ആര്‍ ആണ് സ്ട്രക്ചറല്‍ ബുള്‍ മാര്‍ക്കറ്റിന്റെ സൂചന നല്‍കുന്നത്.
സ്വര്‍ണത്തിന് 1.54 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെ ശക്തമായ സപ്പോര്‍ട്ട് ഉണ്ടെന്നും, 1.6 ലക്ഷം മറികടന്നാല്‍ വില 1.65 ലക്ഷം വരെ പോകാമെന്നും അദ്ദേഹം വിലയിരുത്തുന്നു. വെള്ളിയുടെ കാര്യത്തില്‍, 3.45 ലക്ഷത്തിന് മുകളില്‍ വില പോയാല്‍ അത് 3.8 ലക്ഷം വരെ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ വിപണി 'ഓവര്‍ബോട്ട്' കണ്ടീഷനിലാണ്. അതുകൊണ്ട് തന്നെ ചെറിയ രീതിയിലുള്ള വിലയിടിവുകള്‍ ഉണ്ടായേക്കാം.
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇത്തരം ഇടിവുകള്‍ മികച്ച വാങ്ങല്‍ അവസരങ്ങളായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വന്‍ കുതിപ്പിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
ഒന്നാമതായി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളും ആഗോള അനിശ്ചിതത്വങ്ങളും. രണ്ടാമതായി, യുഎസ് ഫെഡറല്‍ റിസര്‍വിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഡോളറിന്റെ മൂല്യത്തെ ബാധിക്കുമെന്ന ഭീതി നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിക്കുന്നു. മൂന്നാമതായി, സോളാര്‍ പാനലുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വെള്ളിയുടെ ആവശ്യം വര്‍ദ്ധിക്കുന്നത് വിതരണത്തില്‍ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
