23 Oct 2025 4:27 PM IST
Summary
ജിഡിപിയ്ക്കൊപ്പം പണപ്പെരുപ്പം, വ്യാവസായിക വളര്‍ച്ച എന്നി സൂചകങ്ങളിലും മാറ്റം വരും
ജിഡിപി അടക്കമുള്ള രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പരിഷ്‌കരണം അടുത്ത വര്‍ഷം തുടക്കത്തിലെന്ന് സൂചന.
ഇന്ത്യയുടെ ജിഡിപി കണക്കാക്കാന്‍ സര്‍ക്കാര്‍ ഇനി 2022-23ലെ വിലയെ ആശ്രയിക്കും. ഈ പുതുക്കിയ നമ്പര്‍ അടുത്ത വര്‍ഷം ഫെബ്രുവരി 27ന് പുറത്തിറങ്ങും. അതുവരെ, കേന്ദ്ര ബജറ്റും മറ്റ് റിപ്പോര്‍ട്ടുകളും പഴയ സംവിധാനം ഉപയോഗിക്കുന്നത് തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ജിഡിപിയ്ക്കൊപ്പം പണപ്പെരുപ്പം, വ്യാവസായിക വളര്‍ച്ച എന്നി സൂചകങ്ങളിലും മാറ്റം വരും. ബാങ്കിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, ടൂറിസം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന സേവന മേഖലയെ ട്രാക്ക് ചെയ്യുന്നതിനായി ഒരു പുതിയ സൂചികയും ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
2023-24 കാലത്തെ വിലകളെ അടിസ്ഥാനമാക്കി പുതിയ ചില്ലറ പണപ്പെരുപ്പ ഡാറ്റയും ഏപ്രില്‍ മാസത്തില്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക ഡേറ്റയും പുറത്ത് വിടും. ഇന്ത്യയുടെ സാമ്പത്തിക ഡാറ്റ, പഴയ കാല ജീവിത രീതിയെ ആശ്രയിച്ചാണുള്ളത്. ഇത് ഇന്ന് ആളുകള്‍ എങ്ങനെ സമ്പാദിക്കുന്നു, ചെലവഴിക്കുന്നു, ജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലേക്ക് മാറ്റും. അതിനാണ് പുതിയ പരിഷ്‌കരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
